ന്യൂഡൽഹി: വൈറ്റ് ഹൗസിൽ മോദിക്ക് ലഭിച്ചത് ഊഷ്‌മള വരവേൽപ്പ്. സൗഹൃദത്തിന്റെ ഇഴയടുപ്പം വ്യക്തമാക്കുന്നതായിരുന്നു മോദി-ട്രംപ് കൂടിക്കാഴ്‌ച. വെസ്റ്റ് വിംഗ് ലോബിയിൽ കണ്ടുമുട്ടിയപ്പോൾ ഇരുവരും ഹസ്തദാനത്തിലൂടെയും ഹൃദയംഗമമായ ആലിംഗനത്തിലൂടെയും അടുപ്പം വ്യക്തമാക്കി.
'ഞങ്ങൾ നിങ്ങളെ ഒരുപാട് മിസ് ചെയ്തു. വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം"- ട്രംപ് പറഞ്ഞു.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, എലോൺ മസ്‌ക് എന്നിവരുൾപ്പെടെ സർക്കാരിലെ പ്രമുഖരെ മോദിക്ക് പരിചയപ്പെടുത്തി. തുടർന്ന് സന്ദർശക പുസ്‌കത്തിൽ എഴുതാൻ മോദിക്കായി കസേര വലിച്ചിട്ട് നൽകി. യു.എസ് പ്രസിഡന്റ് എന്ന നിലയിലും കർക്കശക്കാരനായ വ്യക്തി എന്ന നിലയിലും ട്രംപിൽ നിന്ന് അത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചിച്ചില്ല. ട്രംപ് മോദിക്ക് വേണ്ടി കസേര വലിച്ചിടുന്നതിന്റെ വീഡിയോ ദൃശ്യം വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാൻ സ്കാവിനോ എക്‌സിൽ പങ്കിട്ടത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |