ഭൂമിലെ പോലെ ഒരു മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന പുതിയ ഗൃഹത്തെ കണ്ടും പിടിച്ചതിന്റെ ആവേശത്തിലാണ് ഓക്സ്ഫേർഡ് യൂണിവേഴ്സിറ്റി. അവിടത്തെ ഭൗതികശാസ്ത്ര വിഭാഗത്തിലെ പോസ്റ്റ്ഡോക്ടറൽ റിസർച്ച് അസിസ്റ്റന്റ് ഡോ. മൈക്കൽ ക്രെറ്റിഗ്നിയർ ആണ് ഈ സൂപ്പർ എർത്തിനെ കണ്ടെത്തിയത്. എച്ച്. ഡി 20794 ഡി എന്നാണ് ഗൃഹത്തിന് പേര് നൽകിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് 20 പ്രകാശ വർഷം അകലെയാണ് ഈ ഗൃഹം. ഭൂമിയെക്കാൾ ആറിരട്ടയാണ് അതിന്റെ വലുപം.
അതിന്റെ ഉപരിതലത്തിൽ ദ്രാവക ജലം ഉൾക്കൊള്ളാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഭൂമിയെ പോലെ മാതൃനക്ഷത്രത്തിൽ നിന്ന് വാസയോഗ്യമായ അകലത്തിലാണ് പരിക്രമണം ചെയ്യുന്നെങ്കലും ദീർഘവൃത്താകൃതിയിൽ ആയതിനാൽ അവിടെ ജീവന് അതിജീവിക്കാൻ സാധിക്കുമോ എന്നത് സംശയമായി തുടരുകയാണ്. ഇതുകൂടാതെ മറ്റ് രണ്ട് ഗ്രഹങ്ങളും ഈ നക്ഷത്രത്തിനെ വലംവെയ്ക്കുന്നുണ്ട്. എന്നാൽ അതിനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
2022ൽ ചിലിയിലെ ലാ സില്ല ഒബ്സർവേറ്ററിയിലെ ഹൈ അക്യുറസി റേഡിയൽ വെലോസിറ്റി പ്ലാനറ്റ് സെർച്ചർ (ഹാർപ്സ്) സ്പെക്ട്രോഗ്രാഫിൽ നിന്നുള്ള ആർക്കൈവുകൾ വിശകലനം ചെയ്യുന്നതിനിടെ ഡോ. ക്രെറ്റിഗ്നിയർ ആദ്യമായി എച്ച്. ഡി 20794 ഡിയെ തിരിച്ചറിയുന്നത്. തുടര്‍ന്ന് അന്താരാഷ്ട്ര ഗവേഷകര്‍ രണ്ടുപതിറ്റാണ്ടുകള്‍ നടത്തിയ നിരീക്ഷണത്തിലാണ് ഗ്രഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
''ജ്യോതിശാസ്ത്രപരമായ ദൂരങ്ങൾ അളക്കുന്നതിനുള്ള ഒരു യൂണിറ്റാണ് പ്രകാശവർഷം.
പ്രകാശ വർഷം എന്നാൽ ഒരുവർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരമെന്നാണ് കണക്കാക്കുന്നത്. അതായത് ഏകദേശം 9.46 ട്രില്യൺ (ലക്ഷം കോടി) കിലോമീറ്റർ ആയി വരും. ''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |