വാഷിംഗ്ടൺ: ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക് യു.എസിൽ തിരിച്ചെത്തി.
ആപ്പിനുമേലുള്ള നിരോധനം നടപ്പിലാക്കുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈകിപ്പിച്ചതിനെത്തുടർന്നാണ് യു.എസിലെ ആപ്പിൾ-ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽ ടിക് ടോക്ക് തിരിച്ചെത്തിയത്. ഏപ്രൽ 5വരെയാണ് നിരോധനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷമാണ് ആപ്പ് സ്റ്റോറുകളിൽ തിരികെ എത്തുന്നത്. ജനുവരി 18നാണ് ടിക് ടോക്ക് ആപ്പ് സ്റ്റോറുകളിൽ നിന്ന് അപ്രത്യക്ഷമായത്. നിയമം നടപ്പിലാക്കുന്നതിൽ 75 ദിവസത്തെ താൽക്കാലിക വിരാമം അനുവദിച്ചതോടെയാണ് സേവനം പുനഃസ്ഥാപിച്ചത്.
ആപ്പ് നിരോധിക്കുന്നതിന് 75 ദിവസത്തെ കാലാവധി നീട്ടി നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. 170 ദശലക്ഷം ഉപഭോക്താക്കളാണ് യു.എസിലുള്ളത്. കഴിഞ്ഞ ഏപ്രിലിൽ അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ച നിയമത്തെ തുടർന്ന് ആപ്പിന്റെ അമേരിക്കയിലെ പ്രവർത്തനം പ്രതിസന്ധിയിലാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |