ന്യൂഡൽഹി: റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അതേസമയം ഇന്ത്യ നിക്ഷ‌്പക്ഷമല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസിൽ പറഞ്ഞു. റഷ്യയുമായും യുക്രെയിനുമായും അടുത്ത ബന്ധമുണ്ട്. ഇരു രാജ്യങ്ങളിലെയും നേതാക്കളെ താൻ കണ്ടിട്ടുണ്ട്. ഇന്ത്യ നിഷ്പക്ഷമാണെന്ന് പൊതുവെ തെറ്റിദ്ധാരണയുണ്ട്. ഇന്ത്യ നിഷ്പക്ഷമല്ലെന്ന് ആവർത്തിക്കുന്നു. ഇന്ത്യയ്‌ക്ക് ഒരുപക്ഷമുണ്ട്. അതാണ് സമാധാനം. സംഭാഷണത്തിലൂടെ സംഘർഷം പരിഹരിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പരിഹാരമാണ് ചർച്ചകൾ. റഷ്യൻ പ്രസിഡന്റ് പുട്ടിനോട് ഇത് യുദ്ധത്തിന്റെ സമയമല്ലെന്ന് താൻ പറഞ്ഞിട്ടുണ്ട്. ആത്യന്തികമായി, ചർച്ച വേണമെന്നാണ് തന്റെ ബോദ്ധ്യം. 'ഹൗഡി മോദി', 'നമസ്‌തേ ട്രംപ്' തുടങ്ങി ഒന്നിച്ച് പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന 'നമ്മുടെ യാത്ര ഒരുമിച്ച്' എന്ന പുസ്തകം വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചക്കിടെ ട്രംപ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |