ന്യൂഡൽഹി: വ്യക്തിയുടെ പാസ്‌പോർട്ട് വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. സ്വകാര്യ വിവരങ്ങൾ ഉൾക്കൊള്ളുന്ന തിരിച്ചറിയൽ രേഖകളുടെ വിശദാംശങ്ങളും വേണ്ട. പൊതുതാത്പര്യമില്ലാത്തവ വെളിപ്പെടുത്തേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് ജസ്റ്റിസ് സച്ചിൻ ദത്ത ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ പാസ്‌പോർട്ട്,യാത്രാരേഖകൾ എന്നിവയുടെ വിവരങ്ങൾ തേടി രാകേഷ് കുമാർ എന്നയാൾ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു.അതു ലഭിക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |