ദുബായ്: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ ചാമ്പ്യൻമാർക്ക് വമ്പൻ സമ്മാനത്തുക. 8 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടത്തുന്ന ടൂർണമെന്റിലെ ചാമ്പ്യൻമാർക്ക് 2.24 മില്യൺ ഡോളർ (ഏകദേശം 19.45 കോടിരൂപ) സമ്മാനമായി ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 1.12 മില്യൺ ഡോളർ (9.72 കോടിരൂപ) ലഭിക്കും. സെമിയിൽ തോൽക്കുന്നവർക്ക് 5,60,000 ഡോളർ വീതമാകും (4.86കോടി രൂപ) കിട്ടുക. ഗ്രൂപ്പ് ഘട്ടത്തിലെ ഒരു വിജയത്തിന് 34,000 ഡോളർ (29 ലക്ഷം രൂപ) കിട്ടും. . ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമിനും 1,25,000 ഡോളർ (1.08 കോടിരൂപ) ലഭിക്കും. ടൂർണമെന്റിൽ ആകെ 6.9 മില്യൺ ഡോളർ (59 കോടി രൂപ) ആണ് സമ്മാനമായി നൽകുന്നത്.
2017 ലാണ് ഇതിന് മുമ്പ് അവസാനമായി ചാമ്പ്യൻസ് ട്രോഫി നടന്നത്. അന്നത്തെ ടൂർണമെന്റുമായി താരതമ്യം ചെയ്യുമ്പോൾ സമ്മാനത്തുകയിൽ 53 ശതമാനത്തിന്റെ വർദ്ധനവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |