കൊളംബോ: രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയെ 174 റൺസിന് കീഴടക്കി ചരിത്ര ജയം നേടി പരമ്പര തൂത്തുവാരി(2-0) ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 281റൺസെടുത്തു. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ 24.2 ഓവറിൽ 107 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഏകദിനത്തിൽ റൺസടിസ്ഥാനത്തിൽ ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയുടെ ഏറ്റവും വലിയ വിജയമാണിത്. ഏഷ്യയിൽ ഏകദിനത്തിൽ ഓസ്ട്രേലിയയുടെ ഏറ്റവും ചെറിയ സ്കോറുമാണിത്. അഞ്ചോളം പ്രമുഖതാരങ്ങളുടെ അഭാവം അലട്ടുന്ന ഓസീസിന് വലിയതിരിച്ചടിയായി ചാമ്പ്യൻസ് ട്രോഫിക്ക് മുൻപുള്ള ഈ സമ്പൂർണ തോൽവി.
4 വിക്കറ്റ് വീഴ്ത്തിയ ദുനിത് വെല്ലാലെഗയും 3 വിക്കറ്റ് വീതം വീഴ്ത്തിയ വാനിൻഡു ഹസരങ്കയും അസിത ഫെർണാണ്ടോയുമാണ് ഓസീസിനെ തകർത്തത്. 28 റൺസിനിടെയാണ് ഓസീസിന് അവസാന 7 വിക്കറ്റുകൾ നഷ്ടമായത്.
കുശാലിന്
സെഞ്ച്വറി
നേരത്തേ കുശാൽ മെൻഡിസാണ് (101) സെഞ്ച്വറിയുമായി ലങ്കൻ ഇന്നിംഗ്സിന്റെ നെടുംതൂണായത്. ക്യാപ്ടൻ ചരിത് അസലങ്ക (പുറത്താകാതെ 78), ഓപ്പണർ നിഷാൻ മധുഷനാക (51) എന്നിവർ അർദ്ധ സെഞ്ച്വറികളുമായി തിളങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |