തിരുവനന്തപുരം: സംരക്ഷണത്തിന് അർഹതയുള്ള കായികാദ്ധ്യാപകരെ ക്ലബിംഗ് വ്യവസ്ഥയിൽ പുനർവിന്യസിക്കാൻ സർക്കാർ ഉത്തരവ്. 2014-15 അദ്ധ്യയന വർഷം വരെ നിയമിതരായവരും സംരക്ഷണത്തിന് അർഹതയുള്ളവരുമായ കായികാദ്ധ്യാപകർക്കാണ് പുനർവിന്യാസം.
യു.പി വിഭാഗത്തിൽ 2015 മാർച്ച് 31 വരെ നിയമിതരായവരെ അദ്ധ്യാപക ബാങ്കിൽ ഉൾപ്പെടുത്തിയാണ് പുനർവിന്യാസം.
250 കുട്ടികൾ വീതമുള്ള രണ്ടു സ്കൂളുകളിലായി ക്ലബിംഗ് വ്യവസ്ഥയിൽ തസ്‌തിക അനുവദിക്കാം. മാതൃസ്കൂളിന്റെ 25 കിലോമീറ്റർ ചുറ്റളവിലായിരിക്കണം അടുത്ത സ്‌കൂൾ. ഇവ ഒരേ ജില്ലയിലും ആയിരിക്കണം. ഹൈസ്‌കൂൾ വിഭാഗത്തിൽ എട്ട്, ഒമ്പത് ക്ലാസുകളിലായി മൂന്നു പീരിഡുകൾ ഉണ്ടെങ്കിൽ സമാനമായി ക്ലബിംഗ് വ്യവസ്ഥയിൽ പുനർവിന്യസിക്കാം. തസ്‌തിക ലഭിക്കുന്നവർ കൂടുതൽ ആനുകൂല്യങ്ങളോ സ്ഥലംമാറ്റമോ നേരിട്ടോ മറ്റാരെങ്കിലും മുഖാന്തരമോ അപേക്ഷിക്കില്ലെന്ന് ഉറപ്പ് നൽകണം. ലംഘിച്ചാൽ അച്ചടക്ക നടപടി നേരിടേണ്ടിവരും.നിലവിൽ കായികാദ്ധ്യാപകരെ ബിആർസി കളിൽ സംരക്ഷിച്ചിട്ടുണ്ടെങ്കിൽ അവരെയും സ്കൂളൂകളിലേക്ക് മാറ്റി ക്രമീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |