അശ്വതി: വ്യവഹാരങ്ങളിൽ വിജയിക്കും. തൊഴിലിൽ മാറ്റമുണ്ടാകുമെങ്കിലും ഗുണകരമാകും. പുതിയ വീടോ വാഹനമോ വാങ്ങും. ഇൻഷ്വറൻസ് വകയിൽ പണം ലഭിക്കാനവസരം. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ഭാഗ്യദിനം തിങ്കൾ.
ഭരണി: വിദേശത്തുള്ളവരുമായി ബന്ധപ്പെട്ട് ബിസിനസുകൾ നടത്തും. സർക്കാർ ജോലിയിൽ പ്രവേശിക്കാൻ അവസരം. ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്നു വരുമാനമുണ്ടാകും. ദൂരയാത്രകൾ പ്രയോജനകരമാകും. ഭാഗ്യദിനം ബുധൻ.
കാർത്തിക: ജനമദ്ധ്യത്തിൽ പരിഗണന ലഭിക്കും. കലാകാരന്മാർക്ക് പ്രശസ്തിയും വർദ്ധിക്കും. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റമുണ്ടാകും. ഊഹക്കച്ചവടത്തിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. ഭാഗ്യദിനം ഞായർ.
രോഹിണി: പുതിയ കരാറുകൾ ഏറ്റെടുക്കും. സഹപാഠികൾക്കൊപ്പം വിനോദയാത്ര പുറപ്പെടും. ദൂരസ്ഥലത്തേക്ക് ഉദ്യോഗമാറ്റം ലഭിക്കും. മക്കൾക്ക് ഐശ്വര്യവും വിജയവുമുണ്ടാകും. മുൻപ് ചെയ്ത പ്രവൃത്തിയുടെ ഫലം അനുഭവിക്കാനിടവരും. ഭാഗ്യദിനം ചൊവ്വ.
മകയിരം: പല കാര്യങ്ങളിലുമുള്ള തടസങ്ങൾ മാറും. പ്രശസ്തി വർദ്ധിക്കുന്നത് മറ്റുള്ളവരിൽ അസൂയ ഉണ്ടാക്കും. വിഷമതകൾക്കിടയിലും സന്തോഷം നിലനിറുത്തും. സുഹൃത്തുക്കളുമായി അകൽച്ചയുണ്ടാകും. ഭാഗ്യദിനം ശനി.
തിരുവാതിര: പാർട്ട്ണർഷിപ്പിൽ ബിസിനസിൽ നിന്ന് അകലും. സാമൂഹിക പ്രവർത്തനങ്ങളിൽ നേട്ടം. പൂർവികസ്വത്ത്, വാഹനം എന്നിവയിൽ നിന്ന് വരുമാനം. പുതിയ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. ഭാഗ്യദിനം വ്യാഴം.
പുണർതം: തൊഴിൽരഹിതർക്ക് സർവീസിൽ പ്രവേശിക്കും. എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം. ബിസിനസിൽ കൂടുതൽ വരുമാനം ലഭിക്കും. മറ്റുള്ളവർ ചെയ്യേണ്ട ജോലികൾ സ്വയം ഏറ്റെടുക്കും. ഭാഗ്യദിനം തിങ്കൾ.
പൂയം: ഗൃഹാന്തരീക്ഷം പൊതുവെ സന്തോഷകരമാകും. മക്കൾക്കായി പണം ചെലവഴിക്കും. ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. പുതിയ വാഹനം വാങ്ങാൻ യോഗം. രാഷ്ട്രീയക്കാർക്ക് നല്ല സമയം. മേലധികാരികളുമായി ഒത്തുപോകും. ഭാഗ്യദിനം വെള്ളി.
ആയില്യം: ഗുരുനാഥന്റെ പ്രശംസയ്ക്ക് പാത്രമാകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. സുഹൃത്തുക്കളുമായി ഉല്ലാസയാത്ര നടത്തും. പരസ്യങ്ങളിൽ നിന്നും ലാഭമുണ്ടാകും. പുതിയ കോൺട്രാക്ടുകളിലോ ഇടപാടുകളിലോ ഒപ്പുവയ്ക്കും. ഭാഗ്യദിനം ഞായർ.
മകം: മനസ് സദാസമയവും ബിസിനസിലോ ജോലിയിലോ മുഴുകിയിരിക്കും. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കും. കൂട്ടുകാരുമൊത്ത് പുതിയ ബിസിനസ് തുടങ്ങും. നിയമപരമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. ഭാഗ്യദിനം ബുധൻ.
പൂരം: പൊതുകാര്യങ്ങളിൽ കൂടുതൽ താല്പര്യമെടുക്കും. സ്വത്തുസംബന്ധമായ തർക്കങ്ങൾ ഒത്തുതീർപ്പാകും. വളർത്തുമൃഗങ്ങളിൽ നിന്ന് ശല്യമുണ്ടാകാതെ നോക്കണം. വിദേശത്തു നിന്ന് മടങ്ങിയെത്തി ബിസിനസ് ചെയ്യാനവസരം. ഭാഗ്യദിനം വെള്ളി.
ഉത്രം: പുതിയ ജോലിയിൽ പ്രവേശിക്കാനാഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. പരിശ്രമങ്ങളെല്ലാം ഒരു പരിധിവരെ വിജയിക്കും. വിവാഹകാര്യത്തിൽ തീരുമാനമാകും. സ്വന്തം അന്തസ്സും സ്വാധീനവും വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ.
അത്തം: ബാങ്കിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലിക്ക് സാദ്ധ്യത. യന്ത്രങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നും പലവിധനേട്ടം. തൊഴിൽരംഗം കൂടുതൽ വികസിപ്പിച്ചെടുക്കാൻ യത്നിക്കും. ഭാഗ്യദിനം ഞായർ.
ചിത്തിര: പരിശ്രമങ്ങൾ ഫലം കണ്ടുതുടങ്ങും. രാഷ്ട്രീയപ്രവർത്തകർക്ക് നല്ല സമയമാണ്. ബന്ധുസമാഗമവും വിനോദയാത്രയും മനസന്തോഷം വർദ്ധിപ്പിക്കും. മദ്ധ്യസ്ഥം മുഖേന വ്യവഹാരം ഒഴിവാക്കാൻ ശ്രമിക്കും. ഭാഗ്യദിനം ചൊവ്വ.
ചോതി: ഉദ്യോഗത്തിൽ ഉന്നതസ്ഥാനം നേടും. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണമോ വസ്തുക്കളോ തിരികെ ലഭിക്കും. കൃഷിയിൽ നിന്ന് കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. കലാപരമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. ഭാഗ്യദിനം വ്യാഴം.
വിശാഖം: പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കോടതി സംബന്ധമായ കാര്യങ്ങളിൽ ഒത്തുതീർപ്പിന് സാദ്ധ്യത. ക്ഷേത്രദർശനത്തിനായി കുടുംബസമേതം യാത്രപോകും. ഭാഗ്യദിനം ശനി.
അനിഴം: പൂർത്തിയാകാതെ കിടക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കും. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. വരുമാനത്തിനനുസരിച്ച് ചെലവും വർദ്ധിക്കും. പാർട്ണർ മുഖേന ബിസിനസിൽ അഭിവൃദ്ധി. ഭാഗ്യദിനം ബുധൻ.
തൃക്കേട്ട: ഉദ്യോഗത്തിൽ പ്രമോഷൻ തരപ്പെടും. മക്കളുടെ വിദ്യാഭ്യാസത്തിനായി കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. എഴുത്തുകുത്തുകൾ മുഖേന പണമുണ്ടാകും. വീട്ടിൽ ഐശ്വര്യം നിലനിൽക്കും. സ്‌നേഹിതന്മാരിൽ നിന്ന് സഹായം ലഭിക്കും. ഭാഗ്യദിനം വെള്ളി.
മൂലം: മുമ്പ് നടന്ന പരീക്ഷയുടെ ഫലം അനുകൂലമാകും. ഗ്രന്ഥകാരന്മാർക്ക് അനുകൂല അവസരങ്ങൾ വന്നുചേരും. കുടുംബത്തിൽ എല്ലാ വിധത്തിലുമുളള ഐശ്വര്യവുമുണ്ടാകും. ബിസിനസിൽ കൂടുതൽ വിപുലീകരണം നടത്തും. ഭാഗ്യദിനം ബുധൻ.
പൂരാടം: വ്യാപാരവ്യവസായങ്ങൾ തുടങ്ങുന്നതിന് സാദ്ധ്യതകൾ വന്നുചേരും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമാണ്. പ്രവൃത്തിമേഖലകളിൽ നിന്ന് സാമ്പത്തിക സഹായവും ലാഭവും ലഭിക്കും. ഭാഗ്യദിനം ബുധൻ.
ഉത്രാടം: അധികാരവും സ്ഥാനക്കയറ്റവും ലഭിക്കും. മതപരമായ ചടങ്ങുകളിൽ പങ്കുകൊള്ളും. വിദ്യാപരമായി ഉയർച്ച അനുഭവപ്പെടുന്നതാണ്. കൃഷിയിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. സങ്കീർണമായ കുടുംബപ്രശ്നം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കും. ഭാഗ്യദിനം വെള്ളി.
തിരുവോണം: സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളുണ്ടാകും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം. ദൂരസ്ഥലത്തേക്ക് ജോലി മാറ്റത്തിന് സാദ്ധ്യത. ഭാഗ്യദിനം ഞായർ.
അവിട്ടം: നിയമന ഉത്തരവ് കാത്തിരിക്കുന്നവർക്ക് അത് ലഭിക്കും. ജോലിയിൽ പ്രമോഷന് സാദ്ധ്യത. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധകൂടും. വിദേശയാത്ര ഗുണകരമാകും. കൃഷയിൽ നിന്ന് ലാഭമുണ്ടാകും. വാക്കുതർക്കങ്ങൾ ഒഴിവാക്കണം. ഭാഗ്യദിനം ചൊവ്വ.
ചതയം: ഊഹക്കച്ചവടത്തിൽ നിന്നും ഷെയറുകളിൽ നിന്നും വരുമാനം വർദ്ധിക്കും. ദൂരദേശത്തുള്ള മക്കൾ വീട്ടിലെത്തും. എഴുത്തുകാർക്ക് പണവും പ്രശസ്തിയും കൈവരും. പ്രതികൂല സാഹചര്യം അതിജീവിക്കും. ഭാഗ്യദിനം വ്യാഴം.
പൂരുരൂട്ടാതി: ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി. ജോലി നേടാനുള്ള സ്വന്തം അദ്ധ്വാനം ഫലിക്കും. നഷ്ടപ്പെട്ടുവെന്ന് കരുതിയ വസ്തുക്കൾ തിരികെ ലഭിക്കും. ഉയർന്ന പദവികൾ അലങ്കരിക്കും. വീട്ടിൽ പൂജാദി മംഗളകാര്യങ്ങൾ നടക്കും. ഭാഗ്യദിനം വെള്ളി.
ഉത്തൃട്ടാതി: ഭൂമി വാങ്ങണമെന്നുള്ളവർക്ക് അവസരം ലഭിക്കും. ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിൽ ജോലിക്ക് അവസരം. ആരാധാനലയങ്ങൾ പരിഷ്‌ക്കരിക്കുന്നതിനായി പരിശ്രമിക്കും. മോശം കൂട്ടുകെട്ടിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ഭാഗ്യദിനം ചൊവ്വ.
രേവതി: സർവകാര്യങ്ങളിലും ഉണ്ടാകുന്ന തടസങ്ങൾ മാറും. ബന്ധുക്കളുമായി രമ്യതയിൽ വർത്തിക്കും. ഊഹക്കച്ചവടത്തിൽ ഗുണമുണ്ടാകുന്നതാണ്. തൊഴിലിൽ ഉന്നതിയുണ്ടാകും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസിൽ പുരോഗതി. ഭാഗ്യദിനം വ്യാഴം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |