മലയാള സിനിമകൾ കേരളത്തിന് പുറത്ത് മാത്രമല്ല വിദേശ രാജ്യങ്ങളിൽ പോലും ചർച്ചയാകുന്ന കാലഘട്ടമാണ് ഇത്. മമ്മൂട്ടിയുടെ കഴിഞ്ഞവർഷത്തെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് സിനിമ തീയേറ്ററുകളിലെത്തിയത്.
ഹൊറർ പശ്ചാത്തലത്തിലൊരുങ്ങിയ ഭ്രമയുഗം പൂർണമായും ബ്ലാക്ക് ആൻ വൈറ്റിലായിരുന്നു ഒരുക്കിയത്. മമ്മൂട്ടിയെക്കൂടാതെ സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോക് എന്നിവരും ചിത്രത്തിൽ വേഷമിട്ടു. യു കെയിലെ ഫിലിം സ്‌കൂളിലും ചിത്രം ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
ക്രിയേറ്റീവ് ആർട്സ് യൂണിവേഴ്സിറ്റിയിൽ സൗണ്ട് ഡിസൈൻ കേസ് സ്റ്റഡിയായി ഭ്രമയുഗത്തെ ഉപയോഗിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വിദ്യാർത്ഥി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പിന്നാലെ നിരവധി പേർ ഇത് ഷെയർ ചെയ്‌തു.
ഇത് സംവിധായകൻ രാഹുലും കാണാനിടയായി. തുടർന്ന് അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഇത് പങ്കുവച്ചു. 'ഭ്രമയുഗം സിനിമ യു കെ ഫിലിം സ്‌കൂളിൽ' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങൾ പങ്കുവച്ചത്.
#Bramayugam is now part of the curriculum at a prestigious London film school, at least for the time being.
— Friday Matinee (@VRFridayMatinee) February 13, 2025
It has traveled beyond countries, reaching across continents.pic.twitter.com/iSsXEHtrlu
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |