ദുൽഖർ സൽമാൻ നായകനായി സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന കാന്ത എന്ന ചിത്രത്തിൽ നായികയായ ഭാഗ്യശ്രീ ബോർസെയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. തെലുങ്ക് താരമായ ഭാഗ്യശ്രീ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് . കാന്തയുടെ തുടക്ക സമയത്ത് തമിഴ് അറിഞ്ഞിരുന്നില്ലെങ്കിലും കഥാപാത്രത്തിനായി ഭാഗ്യ.ശ്രീ തമിഴ് പഠിച്ചു. ചിത്രത്തിലെ ഓരോ ഫ്രയിമിയിലും ഭാഗ്യശ്രീ സൃഷ്‌ടിച്ച മായാജാലങ്ങൾ കാണാം.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് .റാണ ദഗ്ഗുബട്ടി, സമുദ്രക്കനി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമിച്ച വേഫെറർ ഫിലിംസ് നിർമിക്കുന്ന ആദ്യ അന്യഭാഷ ചിത്രം കൂടിയാണ് 'കാന്ത'. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസിനെത്തും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലെ വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് നിർമ്മിക്കുന്നത്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പി.ആർ. ഒ- ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |