ലുക് മാൻ കോളേജ് കുമാരനായി എത്തുന്ന അതിഭീകര കാമുകൻ എന്ന ചിത്രം സിസി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്യുന്നു. ലുക് മാൻ നായകനായി എത്തി ശ്രദ്ധേയ വിജയം നേടി കൊറോണ ജവാൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സിസി നിഥിൻ. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ദൃശ്യ രഘുനാഥാണ് നായിക. ഹാപ്പി വെഡ്ിംഗ് എന്ന ചിത്രത്തിലൂടെ എത്തിയ താരമാണ് ദൃശ്യ രഘുനാഥ്.മാച്ച് ബോക്സ് എന്ന ചിത്രത്തിൽ നായികയായി , ജോൺ ലൂഥർ സിനിമയിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ഫീൽഗുഡ് കോമഡി ഗണത്തിൽപ്പെട്ട അതിഭീകര കാമുകനിൽ കാർത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
രചന: സുജയ് മോഹൻരാജ്, കൊറോണ ജവാന്റെ തിരക്കഥാകൃത്താണ് സുജയ് മോഹൻരാജ്,എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊഡക്ഷൻ കൺട്രോളർ: ശരത് പത്മനാഭൻ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടേഴ്സ്: വാസുദേവൻ വിയു, അഫ്സൽ അദേനി, പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്‍റർടെയ്ൻമെന്റ് എന്നീ ബാനറിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവർ ചേർന്നാണ് നിർമ്മാണം. പിആർഒ: ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |