നെയ്യാറ്റിൻകര: ശ്രീനാരായണഗുരുദേവൻ പ്രഥമ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ 137-ാമത് പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി ആഘോഷവും നാളെ മുതൽ 26വരെ നടക്കും. നാളെ വൈകിട്ട് 6.15ന് തൃക്കൊടിയേറ്റ്, 6.30ന് പ്രതിഷ്ഠാവാർഷിക ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയായിരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.ഡോ.ശശി തരൂർ എം.പി,കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി, സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.പി.വി.ജഗതി രാജ്, റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്, സി.കെ.ഹരീന്ദ്രൻ എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, സ്വാമി സാന്ദ്രാനന്ദ എന്നിവർ പങ്കെടുക്കും. 19ന് വൈകിട്ട് 7ന് നവോത്ഥാന ചിന്തകളിൽ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായിരിക്കും. ജി.സ്റ്റീഫൻ എം.എൽ.എ,കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, നെയ്യാറ്റിൻകര തഹസിൽദാർ നന്ദകുമാരൻ എന്നിവർ പങ്കെടുക്കും. 22ന് വൈകിട്ട് 5ന് കവി സമ്മേളനം ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്യും.
7ന് സാംസ്കാരിക സദസ് ഡോ.എം.എ.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. 9ന് ഭരതനാട്യം.23ന് രാവിലെ 11ന് ശ്രീനാരായണഗുരു- മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷ സമ്മേളനം.
24ന് വൈകിട്ട് 5 ന് അരുവിപ്പുറം സെൻട്രൽ സ്കൂൾ വാർഷിക സമ്മേളനം ഡോ.ബിജു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിക്കും. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി, മാരായമുട്ടം എസ്.എച്ച്.ഒ കെ.ധനപാലൻ, ഗംഗ സുരേഷ് എന്നിവർ പങ്കെടുക്കും. രാത്രി 7ന് കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ. മഹാശിവരാത്രി ദിവസമായ 26ന് രാവിലെ 11ന് സനാതന ധർമ്മം ഗുരുവിന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ സെമിനാർ കേന്ദ്രമന്ത്രി ഡോ.എൽ.മുരുകൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കും. മുൻ ഗവർണർ കുമ്മനം രാജശേഖരൻ, അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ, കെ.ആൻസലൻ എം.എൽ.എ, ജൂനിയർ ജഡ്ജി എ.ബി.ആനന്ദ്, സ്വാമി ബോധി തീർത്ഥ, നെടുകുന്നം ഗോപാലകൃഷ്ണൻ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ കാർത്തികേയൻ നായർ, നിംസ് മെഡിസിറ്റി എം.ഡി ഡോ.എം.എസ്.ഫൈസൽ ഖാൻ, മങ്ങാട് ബാലചന്ദ്രൻ, കിസാൻസഭ വൈസ് പ്രസിഡന്റ് എസ്.കെ.പ്രീജ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് സംഗീതക്കച്ചേരി,2ന് കരോക്കെ ഭക്തിഗാനമേള. വൈകിട്ട് 4ന് എഴുന്നള്ളത്ത്. 6.30ന് മഹാശിവരാത്രി സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും.
മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയായിരിക്കും.അടൂർ പ്രകാശ് എം.പി, എ.എ.റഹീം എം.പി,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,കെ.ജി.ബാബുരാജ്,ആവണി ശ്രീകണ്ഠൻ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ഐ.ബി.സതീഷ് എം.എൽ.എ,കളക്ടർ അനുകുമാരി,ഡിവൈ.എസ്.പി എസ്.ഷാജി എന്നിവർ പങ്കെടുക്കും. രാത്രി 9.30ന് എഴുന്നള്ളത്ത്, 10.30ന് അമല മോഹൻ അവതരിപ്പിക്കുന്ന ശ്രീനാരായണ ഭജൻസ്,1ന് ആയിരംകുട അഭിഷേകം, വെളുപ്പിന് 4ന് ആറാട്ടിൻ എഴുന്നള്ളത്ത്,സ്കൂൾ കുട്ടികൾക്കായുള്ള സാഹിത്യ മത്സരങ്ങൾ ശനിയാഴ്ച രാവിലെ 10ന് നടക്കും. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഒന്നു മുതൽ പത്തുദിവസം വരെ ഗുരുവിന്റെ മൂലമന്ത്രം ഉപയോഗിച്ച് ഒരു കോടി മന്ത്രജപം നടത്തുമെന്ന് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |