തൃശൂർ: ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാല് കോടി രൂപ തട്ടിയെന്നാണ് കേസ്. മൂന്ന് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഇഡി ഉദ്യോഗസ്ഥനായി ചമഞ്ഞ് കർണാടകയിലെ രാഷ്ട്രീയ നേതാവിന്റെ കോടികൾ തട്ടിയെടുത്തതെന്നാണ് കർണാടക പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഷെഫീർ ബാബുവിനെ കർണാടകയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിന് ശേഷമാണ് കർണാടക പൊലീസ് കൊടുങ്ങല്ലൂരിലെത്തി എഎസ്ഐയെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |