ആലപ്പുഴ: സംസ്ഥാനബാലാവകാശ സംരക്ഷണ കമ്മിഷൻ ആലപ്പുഴ ഗവ ഗസ്റ്റ്ഹൗസിൽ സംഘടിപ്പിച്ച സിറ്റിങ്ങിൽ 32 കേസുകൾ തീർപ്പാക്കി. കമ്മിഷൻ അംഗങ്ങളായ അഡ്വ.ടി.സി.ജലജമോൾ, സിസിലി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സിറ്റിംഗിൽ 37 കേസുകൾ പരിഗണിച്ചു. രണ്ട് കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വെക്കുകയും മൂന്ന് കേസുകൾ വിശദമായ പരിശോധനക്ക് വിടുകയും ചെയ്തു. അങ്കണവാടികൾ ആക്ഷേപങ്ങൾക്ക് ഇടകൊടുക്കാതെ പ്രവർത്തിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. അമ്മ ഉപേക്ഷിച്ചുപോയ അസുഖബാധിതരായ രണ്ട് കുട്ടികൾക്ക് ചികിത്സാ രേഖകൾ പരിശോധിച്ച് ചികിത്സാ സഹായം ഉറപ്പാക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസറോട് കമ്മിഷൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |