അടൂർ : അടൂർ നഗരത്തിൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ വന്നിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും കെ.എസ്. ആർ.ടി.സി കോർണർ മുതൽ അടൂർ കായംകുളം റൂട്ടിൽ ഇടതു ഭാഗത്ത് നോ പാർക്കിംഗ് ബോർഡിന് മുന്നിലെ പാർക്കിംഗ് നിയന്ത്രിക്കാൻ ട്രാഫിക്ക് പൊലീസിന് കഴിയുന്നില്ല .ഇത് മൂലം പകൽ സമയങ്ങളിൽ ഈ ഭാഗത്ത് ഗതാഗത തടസമുണ്ടാകുന്നുണ്ട് .ഒന്നിലധികം നോ പാർക്കിംഗ് ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളാണ് ഗതാഗത തടസം സൃഷ്ടിച്ച് ഇവിടെ പകൽ സമയത്ത് പാർക്ക് ചെയ്യുന്നത്. വ്യാപാരികൾക്കും കാൽനട യാത്രികർക്കും ഇത് മൂലം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട് . പുതിയതായി നടപ്പിലാക്കിയ ഗതാഗത ക്രമീകരണങ്ങൾ കൊണ്ടുള്ള പ്രയോജനം ഇരട്ടപ്പാലം മുതൽ കെ.എസ്.ആർ.ടി.സി കോർണർ വരെ മാത്രമാണ്.ഡിവൈഡർ വച്ച് വേലി സ്ഥാപിച്ച് ഓട്ടോ സ്റ്റാൻഡ് ക്രമീകരിക്കുകയും അടൂർ ടൂറിസ്റ്റ് ഹോമിന് മുന്നിലെ പാർക്കിംഗ് ഒഴിവാക്കി ബസ്‌സ്റ്റോപ്പ് ക്രമീകരിച്ചതും പുതിയ ഗതാഗത പരിഷ്കാരങ്ങളാണ് .അനുദിനം തിരക്ക് വർദ്ധിച്ചു കൊണ്ടിരിക്കുന്ന അടൂർ നഗരത്തിലെ ഗതാഗത നിയന്ത്രണം ട്രാഫിക്ക് പൊലീസിന് തലവേദനായി മാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |