തിരുവല്ല : പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147-ാം ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4 മുതൽ ഭക്തിഘോഷയാത്ര നടക്കുന്നതിനാൽ ടി.കെ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോഴഞ്ചേരി നിന്ന് വരുന്ന വാഹനങ്ങൾ പുല്ലാട് നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് വെണ്ണിക്കുളം, മല്ലപ്പള്ളി, കറുകച്ചാൽ, കോട്ടയം ഭാഗങ്ങളിലേക്കും കുമ്പനാട് നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് കരിയിലമുക്ക്, നെല്ലിമല, ഓതറവഴി ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലേയ്ക്ക് പോകാം. വെണ്ണിക്കുളം ഭാഗത്തെ വാഹനങ്ങൾക്ക് പുറമറ്റം ജംഗ്ഷനിൽനിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് പുതുശ്ശേരി, തോട്ടഭാഗം വഴി തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലേക്ക് പോകാം. റാന്നിക്കും മല്ലപ്പള്ളിക്കും പോകേണ്ട വാഹനങ്ങൾ തോട്ടഭാഗത്ത് നിന്ന് ഇടത്തേക്ക് തിരിഞ്ഞു ഞാലിക്കണ്ടം, കല്ലൂപ്പാറ വഴി മല്ലപ്പള്ളിക്ക് പോകണം. തിരുവല്ലനിന്ന് പത്തനംതിട്ടയ്ക്ക് പോകേണ്ട വാഹനങ്ങൾ തോട്ടഭാഗം ജംഗ്ഷനിൽനിന്നും ഇടത്തുതിരിഞ്ഞ് കല്ലൂപ്പാറ വഴി വെണ്ണിക്കുളം, പുല്ലാട് വഴിയും വള്ളംകുളം ജംഗ്ഷനിൽ നിന്ന് വലത്തുതിരിഞ്ഞ് നന്നൂർ വഴി തോട്ടപ്പുഴയിൽ എത്തി ആൽത്തറ ജംഗ്ഷൻ വഴി ഓതറ, പത്തനംതിട്ട എന്നിവിടങ്ങളിലേക്കും പോകണം. പത്തനംതിട്ടയിൽ നിന്ന് തിരുവല്ലയിലേക്ക് വരുന്ന ഹെവി വെഹിക്കിൾസ് കോഴഞ്ചേരി തെക്കേമലയിൽ നിന്നുതിരിഞ്ഞ് ചെങ്ങന്നൂർ വഴി തിരുവല്ലയിലേക്ക് പോകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |