വർക്കല: കാപ്പിൽ ബീച്ചിൽ യുവാക്കളെ ആക്രമിച്ച് വിവസ്ത്രരാക്കിയ ശേഷം മൊബൈൽ ഫോണും പണവും കവർന്ന കേസിൽ മൂന്നുപേരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവ വെൺകുളം ജാസിം മൻസിലിൽ ജാഷ് മോൻ (32) , പാപനാശം പാറവിള വീട്ടിൽ വിഷ്ണു (31), വെൺകുളം കാട്ടുവിള രാജധാനി വീട്ടിൽ നന്ദുരാജ് (29)എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ചെമ്മരുതി സ്വദേശികളായ ബിജോയ് (19),നന്ദു (18) എന്നിവരെ മദ്യലഹരിയിലായിരുന്ന സംഘം തടഞ്ഞുനിറുത്തി മർദ്ദിക്കുകയും ബിയർ ബോട്ടിൽ പൊട്ടിച്ച് കഴുത്തിനു ചേർത്തുപിടിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും മറ്റു രേഖകളുമടങ്ങിയ പഴ്സും കൈക്കലാക്കിയ സംഘം യുവാക്കളെ വിവസ്ത്രരാക്കിയെന്നും പരാതിയിൽ പറയുന്നു. പ്രദേശത്തെ സി,സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. അറസ്റ്റിലായ പ്രതികൾ വർക്കല, അയിരൂർ സ്റ്റേഷനുകളിൽ പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് അയിരൂർ പൊലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |