കേരളത്തിൽ ഒന്നാകെ ചർച്ചയായ വിഷയമാണ് നെയ്യാറ്റിൻകരയിലെ സമാധി. ഇതിനെതുടർന്ന് നടന്ന സംഭവങ്ങൾക്ക് ശേഷം കേരളത്തിലെ ട്രോളന്മാരുടെ പ്രധാന ഇരയാണ് സമാധി. സോഷ്യൽ മീഡിയയിൽ സമാധിയെ ട്രോളി നിരവധി വീഡിയോകൾ വെെറലാകുന്നുണ്ട്. അതിനിടെയാണ് ഇപ്പോൾ സമാധിയെ ട്രോളിയുള്ള ഫ്ലോട്ട് ഇറക്കിയിരിക്കുന്നത്. നെയ്യാറ്റിൻകര 'കുമ്പിടിസ്വാമി' സമാധി എന്ന പേരിലാണ് ഫ്ലോട്ട്.
ജഗതിശ്രീകുമാറിന്റെ ഹിറ്റ് കഥാപാത്രം കുമ്പടി സ്വാമിയുടെ ചിത്രം വച്ചാണ് സമാധി ഒരുക്കിയിരിക്കുന്നത്. എവിടെ നിന്നുള്ള ഫ്ളോട്ടാണെന്ന് വ്യക്തമല്ല. 'ഇതിന്റെ ഒരു കുറവും കൂടി ഉണ്ടായിരുന്നുള്ളൂ, അങ്ങനെ അതും റിലീസ് ആയി' എന്ന തലക്കെട്ടും വീഡിയോയ്ക്ക് കൊടുത്തിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. അങ്ങനെ ചെയ്യാൻ പാടില്ലെന്ന് ഒരു കൂട്ടർ പറയുമ്പോൾ ഇത് പൊളിച്ചെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്.
'വളരെ മോശമായി പോയി.ഒരു കുടുംബത്തെ ഇങ്ങനെ കളിയാക്കരുത്', 'ഇതൊക്കെ ഇവിടെ പറ്റു, അതാണ് കേരളം. വല്ല നോർത്ത് ഇന്ത്യയിൽ ആയിരുന്നേൽ വണ്ടിയിൽ ഉള്ളവരെ എല്ലാവരെയും സമാധി ആക്കിയേനെ', 'ഇതിനിടയിൽ ഇങ്ങേനെയും സാധനം ഇറങ്ങിയോ','ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊക്കൽ', 'ഇതൊക്കെ ഒരു പരിഹാസം ആണ്', 'സ്വാതന്ത്ര്യം അതിന്റ അളവ് കോൽ തിരയുന്നു' തുടങ്ങിയ കമന്റുകളാണ് വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |