പാറശാല: പാറശാല ചെറുവാരക്കോണം സി.എസ്.ഐ കോളേജിലെ ജൂനിയർ വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചക്കേസിൽ ഒരു സീനിയർ വിദ്യാർത്ഥി പാറശാല പൊലീസിന്റെ പിടിയിലായി.ലാ കോളേജിലെ നാലാം വർഷ ഡിഗ്രി വിദ്യാർത്ഥിയും കരകുളം കാനാൻ വീട്ടിൽ വിപിൻവിജയാണ് (22) പിടിയിലായത്. സംഭവത്തെ തുടർന്ന് തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇയാളെ ഇന്നലെ വൈകിട്ട് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.ഇന്ന് കോടതിയിൽ ഹാജരാക്കും. സംഘത്തിലെ മറ്റ് പ്രതികളും കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളുമായ അഖിൽ,ശ്രീജിത്ത്,ബെനോ എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും വെഞ്ഞാറമൂട് സ്വദേശിയുമായ അഭിറാമിനെ(22) ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്കാണ് നാലംഗസംഘം ക്രൂരമായി ആക്രമിച്ചത്.
അഭിറാമിന്റെ മുതുകിലുണ്ടായ ഗുരുതരമായ മുറിവിന് പുറമെ മുൻവശത്തെ പല്ലിന് പൊട്ടലുമുണ്ട്. അഭിറാമിന്റെ സുഹൃത്ത് റാഗിംഗിന് ഇടയായതിനെതിരെ മുന്നിട്ട് നിന്നതിനായിരുന്നു മർദ്ദനം. അഭിറാമിന്റെ പരാതിയെ തുടർന്ന് പ്രതികളായ നാലുപേർക്കെതിരെ പാറശാല പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |