പത്തനംതിട്ട : വയനാട് പുനരധിവാസത്തിന് വായ്പ അനുവദിച്ച കേന്ദ്രത്തിന്റെ നിലപാട് തിരുത്താൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ ഇടപെടണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ. പത്തനംതിട്ടയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്പീക്കർ. ലോകം കണ്ട മഹാദുരന്തമായിരുന്നു വയനാട്ടിലേത്. ആരും ചോദിക്കാതെ ദുരന്തബാധിതർക്ക് കേന്ദ്രം സഹായം നൽകേണ്ടതായിരുന്നു. കേന്ദ്രസഹായം വായ്പയായി നൽകിയത് ശരിയായ രീതിയല്ല. സമയനിബന്ധന വച്ചതുമൂലം ഈ സഹായം എത്രകണ്ട് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്ന് പറയാനാകില്ല. വിഷയം കേന്ദ്രസർക്കാർ ഒന്നുകൂടി പരിശോധിക്കണം. പ്രധാനമന്ത്രിയും ദുരന്തമേഖല സന്ദർശിച്ചതാണ്. എന്നിട്ടും പ്രധാനമന്ത്രി ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതെന്തന്ന് അറിയില്ലെന്നും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |