ന്യൂഡൽഹി: വാലന്റൈൻസ് ദിനത്തിൽ മുൻ കാമുകന് എട്ടിന്റെ പണി നൽകി യുവതി. ഗുരുഗ്രാം സ്വദേശിയായ ആയുഷി റാവത്താണ് മുൻ കാമുകൻ യഷ് സാവന്തിന് പണി കൊടുത്തത്. കാഷ് ഓൺ ഡെലിവറി ഓപ്ഷനിൽ 100 പിസ ഓഡർ ചെയ്ത ആയുഷി യഷിന്റെ വിലാസമാണ് ഓഡർ ഡെലിവറിയാക്കിയത്.
നൂറ് പിസ ബോക്‌സുകളുമായി നിൽക്കുന്ന ഡെലിവറി ബോയിയുടെ ഫോട്ടോയും വീഡിയോയും സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വൈറലായത്. വീഡിയോയിൽ ഡെലിവറി ബോയ് പിസ പാക്കറ്റുകൾ യുവാവിന്റെ താമസസ്ഥലത്തിന് പുറത്ത് എത്തിക്കുന്നത് കാണാം. ബ്രേക്കപ്പിനെ തുടർന്നുള്ള പ്രതികാരമാണോ അതോ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്തതാണോ എന്നതിനെ കുറിച്ചും സാമൂഹികമാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.
ഓഡർ കൊണ്ടുവരുമ്പോൾ അത് താൻ ചെയ്തതല്ലെന്ന് പറഞ്ഞാൽ മതിയല്ലോയെന്ന് ചിലർ യുവാവിന്റെ പക്ഷത്ത് ചേർന്ന് പറഞ്ഞു. ഇത് പ്രതികാരമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോള്‍ ഇത്രയും വലിയ ഓഡർ കാഷ് ഓൺ ഡെലിവറി ചെയ്യാൻ പറ്റില്ലെന്ന് മറ്റു ചിലരും കമന്റ് ചെയ്തു. മാർക്കറ്റിംഗ് തന്ത്രമാണെന്നാണ് മറ്റൊരാളുടെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |