ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അദ്ധ്യക്ഷനുമായ വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയതിൽ വിമർശനവുമായി അണ്ണാ ഡി.എം.കെ.
തീരുമാനം ബി.ജെ.പിയുടെ രാഷ്ട്രീയനീക്കമാണെന്ന് അണ്ണാ ഡി.എം.കെ നേതാവ് കെ.പി. മുനുസാമി ആരോപിച്ചു. എന്തടിസ്ഥാനത്തിലാണ് സുരക്ഷ നൽക്കുന്നതെന്ന് അറിയില്ല. ഭീഷണിയുണ്ടെങ്കിൽ സുരക്ഷ നൽകണം. എന്നാൽ ബി.ജെ.പിയുടെ ചരിത്രം പരിശോധിച്ചാൽ വിജയ്‌യെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ള നടപടിയാണെന്ന് വ്യക്തമാകുമെന്നും പ റഞ്ഞു. രണ്ട് കമാൻഡോകളടക്കം എട്ട് സായുധസേനാംഗങ്ങളാണ് വിജയ്ക്ക് സുരക്ഷ ഒരുക്കുക. തമിഴ്നാട്ടിൽ മാത്രമായിരിക്കും വൈ കാറ്റഗറി സുരക്ഷ. തമിഴ്നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് തമിഴ്നാട്ടിൽ ഉടനീളം റാലി നടത്തുന്നുണ്ട്. ഇതുകൂടി മുൻനിറുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ സുരക്ഷ സംവിധാനം ഒരുക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |