മിലാൻ: ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനും നിലവിൽ ലോക ഒന്നാം നമ്പർ പുരുഷ ടെന്നിസ് താരവുമായ ഇറ്റലിയുടെ യാന്നിക് സിന്നറിന് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് മൂന്നുമാസത്തെ വിലക്ക്. കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) നടത്തിയ 2 പരിശോധനകളിൽ സിന്നർ പരാജയപ്പെട്ടിരുന്നു. നിരോധിക്കപ്പെട്ട ക്ലോസ്റ്റബോൾ അടങ്ങിയ മരുന്നിന്റെ അംശമാണ് സിന്നിറുടെ സാമ്പിളിൽ കണ്ടെത്തിയത്. എന്നാൽ ഫിസിയോ തെറാപ്പിസ്റ്റിൻ്റെ നിർദ്ദേശ പ്രകാരമാണ് ക്ലോസ്റ്റബോൾ അടങ്ങിയ മരുന്ന് ഉപയോഗിച്ചതെന്നൊന്ന് സിന്നർ നൽകിയ വിശദീകരണം.
ഈ വിശദീകരണം അംഗീകരിച്ച വാഡ കടുത്ത നടപടികളിലേക്ക് പോയില്ല.
കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല സിന്നർ ഇതു ചെയ്തതെന്നും മരുന്ന് ഉപയോഗത്തിലൂടെ താരത്തിന്റെ പ്രകടനത്തിൽ നേട്ടമൊന്നും കിട്ടില്ലെന്നും വാഡ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം സിന്നർക്ക് കൊടുത്ത ശിക്ഷ കുറഞ്ഞുപോയെന്നും വിമർശനമുയരുന്നുണ്ട്. ജനുവരിയിൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിനെ കീഴടക്കിയാണ് തുടർച്ചയായ രണ്ടാം തവണയും സിന്നർ ഓസ്ട്രേലിയൻ ഓപ്പണിൽ ചാമ്പ്യനായത്.
ഫ്രഞ്ച് ഓപ്പണിൽ കളിക്കാം
ഫെബ്രുവരി 9 മുതൽ മേയ് 4-ാം തീയതി വരെയാണ് സിന്നിറിന് വിലക്ക്. അതിനാൽ തന്നെ 25ന് തുടങ്ങുന്ന സീസണിലെ രണ്ടാം ഗ്രാൻസ്ലാമായ ഫ്രഞ്ച് ഓപ്പണിൽ സിന്നിറിന് കളിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |