കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്ന് ആറുമാസത്തേക്ക് പുറത്താക്കി. പെരുമ്പായിക്കാട് മുടിയൂർക്കര കുന്നുകാലായിൽ പ്രദീപ് (പാണ്ടൻ പ്രദീപ്, 29), അയ്മനം കല്ലുങ്കൽ രാജീവ് ബൈജു (ഒറാൻ, 25) എന്നിവരെയാണ് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രദീപിന് ഗാന്ധിനഗർ, അയർക്കുന്നം,കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ കേസുകളും, രാജീവ് ബൈജുവിന് ഗാന്ധിനഗർ, ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം വെസ്റ്റ്, പാലാ സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളും നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |