താരത്തിന്റെ വിന്റേജ് ലുക്ക് ചിത്രങ്ങൾ തരംഗമാകുന്നു
ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മൾട്ടിവേർസ് സൂപ്പർ ഹീറോ ആയി നിവിൻ പോളി. നിവിൻ നായകനായി എത്തുന്ന മൾട്ടിവേർസ് മന്മഥൻ എന്ന ചിത്രം ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്നു. പാൻ ഇന്ത്യൻ ചിത്രമായായി ഒരുങ്ങുന്ന "മൾട്ടിവേർസ് മന്മഥന്റെ ഫസ്റ്ര് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. കോമഡി ആക്ഷൻ ഫാന്റസി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആണ് നിർമ്മിക്കുന്നത്.
നവാഗതരായ അനന്ദു എസ് രാജ്, നിതിരാജ് എന്നിവർ ചേർന്നാണ് രചന. അനീഷ് രാജശേഖരൻ ക്രിയേറ്റിവ് ചുമതല വഹിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം എത്തുന്നു
അടുത്തിടെ ശാരീരികമായി ഗംഭീര ട്രാൻസ്ഫോർമേഷൻ നടത്തിയ നിവിൻ പോളിയുടെ വിന്റേജ് ലുക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ബ്രൗൺ ഷർട്ടും ബ്ളാക് പാന്റ്സും ധരിച്ച് മെലിഞ്ഞ് പക്കാ സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ പോളി. നിവിൻ പോളി അല്ല നിവിൻ പൊളി എന്നാണ് പേളി മാണിയുടെ കമന്റ്. ശ്രിന്ധ, ടൊവിനോ തോമസ് , ആന്റണി വർഗീസ്, വിനീത് ശ്രീനിവാസൻ, നിഖില വിമൽ തുടങ്ങി നിരവധി പേരാണ് കമന്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |