തിരുവനന്തപുരം: നരേന്ദ്ര മോദിയെ താൻ വിമർശിച്ചതിന്റെ പത്ത് ശതമാനം പോലും കേരളത്തിലെ ഒരു കോൺഗ്രസ് നേതാവും വിമർശിച്ചിട്ടില്ലെന്ന് ശശി തരൂർ എം.പി. മോദി സ്തുതിയുടെ പേരിൽ കെ.പി.സി.സി തേടിയ വിശദീകരണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെ ഒരിക്കലും താൻ സ്തുതിച്ചിട്ടില്ലെന്നും കോൺഗ്രസ് ഒറ്റക്കെട്ടായി തിരിച്ചു വരണമെന്നതാണ് തന്റെ ആഗ്രഹമെന്നും വിശദീകരണത്തിൽ തരൂർ വ്യക്തമാക്കുന്നു.
മോദി ചെയ്ത നല്ലകാര്യങ്ങളെ നല്ലതെന്ന് പറയുക മാത്രമാണ് ചെയ്തത്. എന്നാൽ മാത്രമേ മോദിയുടെ തെറ്റുകളെ വിമർശിക്കാനാവൂ. എന്നാൽ മോദിയുടെ സ്തുതി പാടകനായാണ് തന്നെ ചിത്രീകരിച്ചത്.