കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയ കോഴ്‌സുകളും തൊഴിൽ മേഖലകളും രൂപപ്പെട്ടുവരുന്നു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത് 2040 ഓടെ ഇപ്പോഴുള്ള തൊഴിലുകളിൽ 40 ശതമാനത്തോളം ഇല്ലാതാകുമെന്നാണ്. പകരം പുതിയ തൊഴിൽ മേഖലകൾ ഉരുത്തിരിയും. 2030 -ഓടെ ഇന്ത്യയിലും ലോകത്തെമ്പാടുമായി വിപുലപ്പെടുന്ന 15 മേഖലകൾ ചുവടെ ചേർക്കുന്നു.
1. ഓട്ടോമേഷൻ:- എല്ലാ മേഖലകളിലും യന്ത്രവത്കരണം കൂടുതൽ പ്രവർത്തികമാകും.
2. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവ വിപുലപ്പെടും.
3. ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ കോമേഴ്‌സ്.
4. അഗ്രിബിസിനസ്, ഭക്ഷ്യസംസ്‌കരണം, നേരിട്ട് കഴിക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ ഭക്ഷ്യോത്പന്നങ്ങൾ, ഇ ഭക്ഷ്യ റീട്ടെയ്ൽ, കൃത്രിമ ഇറച്ചി, വെർട്ടിക്കൽ കൃഷി.
5. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, Quantum computing, ഡെലിവറി ഡ്രോണുകൾ, ഡിജിറ്റലൈസേഷൻ, വിർച്ച്വൽ എഫക്ട്സ്.
6. ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി, എനർജി, സുസ്ഥിര സാങ്കേതിക വിദ്യ, 6 ജി കണക്റ്റിവിറ്റി, സോളാർ ജിയോ എൻജിനിയറിംഗ്, ഡയറക്ട് കാർബൺ ക്യാപ്ചർ, സൂപ്പർസോണിക് എയർ ക്രാഫ്റ്റുകൾ, പറക്കും കാറുകൾ, ഓപ്പൺ റാൻ സാങ്കേതിക വിദ്യ.
7. പ്രീഫാബ് കൺസ്ട്രക്ഷൻ, ഗ്രീൻ കൺസ്ട്രക്ഷൻ, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകൾ
8. ഹെൽത്ത് കെയർ ടെക്‌നോളജീസ്, ബയോമെഡിക്കൽ സയൻസ്, മോളിക്യൂലാർ ബയോളജി, ഹെൽത്ത് ജനറ്റിക്‌സ്, വ്യക്തിഗത മരുന്നുകൾ, ഹെൽത്ത് ട്രാക്കറുകൾ, വ്യക്തിഗത പോഷണം, സ്ലീപ് ടെക്‌നോളജിസ്, 3 ഡി പ്രിന്റഡ് ബോൺ ഇംപ്ലാന്റുകൾ.
9. അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ് ടെക്‌നോളജി , കോമിക്‌സ്.
10. സൈക്കോളജി, ഡെവലപ്‌മെന്റൽ സയൻസ്, പാരിസ്ഥിതിക ശാസ്ത്രം, ബിസിനസ് ഇക്കണോമിക്‌സ്.
11. ഗവേഷണം:- കാലാവസ്ഥാ വ്യതിയാനം, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, ആരോഗ്യം, വാക്‌സിൻ നിർമ്മാണം,
12. ഇ അക്കൗണ്ടിംഗ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി.
13. സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ.
14. എജ്യുക്കേഷണൽ ടെക്‌നോളജീസ്, ടെക്‌നോളജി എനേബിൾഡ് ഓൺലൈൻ കോഴ്‌സുകൾ, വിർച്വൽ യൂണിവേഴ്‌സിറ്റികൾ
15. സ്‌പേസ് ടൂറിസം, ഗ്ലോബൽ എന്റർടെയ്ൻമെന്റ് സ്ട്രീമിംഗ്, മെറ്റാ വേർസ്.
......................................
ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇക്കണോമിക്‌സിൽ ഉപരിപഠനം
ഇക്കണോമിക്‌സ് വിഷയത്തിൽ ഉപരിപഠനം, ഗവേഷണം എന്നിവയ്ക്കായി രാജ്യത്തെ പ്രശസ്തമായ പുണെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.എസ്‌സി ഇക്കണോമിക്‌സ്, എം.എ ഇക്കണോമിക്‌സ്, ബി.എസ്‌സി ഇക്കണോമിക്‌സ്, ഫിനാൻഷ്യൽ ഇക്കണോമിക്‌സ് എന്നീ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ ഇവിടെയുണ്ട്. സി.യു.ഇ.ടി യു.ജി/പി.ജി സ്‌കോറനുസരിച്ചാണ് പ്രവേശനം. ജൂൺ 15 വരെ അപേക്ഷിക്കാം.
അട്ടപ്പാടിയിൽ തൊഴിൽമേള
തിരുവനന്തപുരം: കേരള നോളെജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും ആഭിമുഖ്യത്തിൽ അട്ടപ്പാടിയിൽ ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 4വരെ തൊഴിൽമേള സംഘടിപ്പിക്കും. പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് മുൻഗണനയുണ്ട്. അട്ടപ്പാടി ഏരിയസ് പോളിടെക്നിക് കോളേജിൽ നടക്കുന്ന തൊഴിൽമേളയിൽ കേരളത്തിനകത്തും പുറത്തുമായുള്ള 35ഓളം പ്രമുഖ സ്ഥാപനങ്ങളാണ് തൊഴിലവസരങ്ങൾ ഒരുക്കുന്നത്.
ബി.ടെക്, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ, പ്ലസ് ടു തുടങ്ങിയ വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. തൊഴിൽ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരമുണ്ട്. 2,666 ഇന്റേൺഷിപ്പ്, അപ്രന്റിസ്ഷിപ്പ് അവസരങ്ങളും ഉണ്ടായിരിക്കും. നോളെജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ ഡി.ഡബ്ല്യു.എം.എസിൽ തൊഴിലന്വേഷകർക്ക് സ്പോട്ട് രജിസ്ട്രേഷൻ സംവിധാനം ഉണ്ടായിരിക്കും. ഫോൺ 9746132649, 8136828455.
ഓർമിക്കാൻ...
1. കെ മാറ്റ്:- കേരള മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് 23-ന്. വെബ്സൈറ്റ്: https://cee.kerala.gov.in/kmat2025.
2. NEET MDS:- എൻ.ബി.ഇ.എം.എസ് നടത്തുന്ന NEET MDS 2025 ഏപ്രിൽ 19ന്. അപേക്ഷ സമർപ്പിക്കാനുള്ള സമയം 18 മുതൽ മാർച്ച് 10 വരെ. വെബ്സൈറ്റ്: natboard.edu.in.
സി.എച്ച്. മുഹമ്മദ്കോയ സ്കോളർഷിപ്പ് : ഇന്ന് അവസാന തീയതി
സംസ്ഥാനത്തെ സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപെൻഡിന് ഇന്നുകൂടി അപേക്ഷിക്കാം.
www.minoritywelfare.kerala.gov.inലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. ഫോൺ 0471 2300524, 04712302090, 04712300523
അസാപ് കേരള:
144 ഇന്റേൺഷിപ്പ്
അവസരങ്ങൾ
തിരുവനന്തപുരം : സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ വിവിധ സ്ഥാപനങ്ങളിൽ ഗ്രാജുവേറ്റ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായി 144 അവസരങ്ങളാണുള്ളത്. ഈ മാസം 20ന് വൈകിട്ട് 5ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് 500 രൂപ.
ലൈഫ് മിഷൻ ഇന്റേൺ തസ്തികയുടെ യോഗ്യത എൻജിനിയറിംഗ്/ നോൺഎൻജിനിയറിഗ്ബിരുദം. നിലവിൽ അഞ്ച് ഒഴിവുകൾ.. അപേക്ഷ സമർപ്പിക്കുന്നതിന് https://connect.asapkerala.gov.in/events/14567.
എൽ.എസ്.ജി ഡി (തദ്ദേശ വകുപ്പ്) - യോഗ്യത ബി.ടെക് സിവിൽ. 55 ഒഴിവുകൾ.. അപേക്ഷ സമർപ്പിക്കുന്നതിന്: https://connect.asapkerala.gov.in/events/14565.
കേരള ഇറിഗേഷൻ ഇൻഫ്രാസ്റ്റ്സർ ഡെവലപ്മെന്റ് കോർപ്പറേഷൻ - യോഗ്യത ബി.ടെക്/ എം.ടെക് സിവിൽ. പത്ത് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കുന്നതിന് https://connect.asapkerala.gov.in/events/14673.
കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് യോഗ്യത ബി.ടെക് സിവിൽ. 35 ഒഴിവുകൾ. അപേക്ഷ സമർപ്പിക്കുന്നതിന് : https://connect.asapkerala.gov.in/events/14339.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് - യോഗ്യത : ബി.ടെക് സിവിൽ . ഏഴ് ഒഴിവുകൾ.. അപേക്ഷ സമർപ്പിക്കുന്നതിന് https://connect.asapkerala.gov.in/events/13925.
തദ്ദേശ വകുപ്പ് ഇന്റേൺ - യോഗ്യത ബിരുദം,, എൻജിനിയറിംഗ് ബിരുദം, ഐടി/ കംപ്യുട്ടർ സയൻസ് / കംപ്യുട്ടർ എൻജിനിയറിങ്/ ഇലക്ട്രോണിക്സ്/ കംമ്പ്യൂട്ടർ അപ്ലിക്കേഷൻ . രണ്ട് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കുന്നതിന് : https://connect.asapkerala.gov.in/events/14746.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |