കൊച്ചി: ഉപഭോക്താക്കളല്ലാത്തവർക്കും യു.പി.ഐ സംവിധാനത്തിലൂടെ സ്ഥിരനിക്ഷേപം തുടങ്ങാൻ അവസരമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. 'എസ്.ഐ.ബി ക്വിക്ക് എഫ്.ഡി'യിലൂടെ ഓൺലൈനായി ആർക്കും സൗത്ത് ഇന്ത്യൻ ബാങ്കിൽ സ്ഥിരനിക്ഷേപം നടത്താം. പ്രശ്‌നരഹിതവും ലളിതവുമായ ഡിജിറ്റൽ ബാങ്കിംഗ് പരിഹാരങ്ങൾ ഏവർക്കും ലഭ്യമാക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് സേവനം തുടങ്ങുന്നത്.
പ്രത്യേകതകൾ
സൗത്ത് ഇന്ത്യൻ ബാങ്കിൽ സേവിംഗ്സ് ബാങ്ക് തുടങ്ങേണ്ട ആവിശ്യമില്ല
ഉടനടിയുള്ള പേപ്പർ രഹിത നടപടിക്രമങ്ങൾ
യു.പി.ഐ ഇടപാട് വഴി തുക നിക്ഷേപിക്കാം
പാൻ, ആധാർ എന്നിവ ഉപയോഗിച്ച് ഡോക്യുമെന്റേഷൻ
24x7 സേവനം 1000 രൂപ മുതല്‍ സ്ഥിരനിക്ഷേപം നടത്താം
ആകർഷകമായ പലിശനിരക്കുകൾ
സുരക്ഷിതമായ നിക്ഷേപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |