പൂവാർ: അരുമാനൂരിൽ യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്നുപേരെ പൂവാർ പോലീസ് അറസ്റ്റുചെയ്തു. അരുമാനൂർ സ്വദേശികളായ പുറ്റുമൽകാവ് വീട്ടിൽ മോനു ജി.എൽ.ദാസ് (29),കല്ലുവിള വീട്ടിൽ ദേവൻ (27),ഇടുപടിക്കൽ വീട്ടിൽ ജിത്തു (30) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി സുദർശൻ കെ.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജി.എസിന്റെ നിർദേശപ്രകാരം പൂവാർ സി.ഐ സുജിത്ത് എസ്.പി,എസ്.ഐമാരായ രാജേഷ് ആർ, അജിത്ത്,ജയകുമാർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ ശശി നാരായണൻ,ദീപു ചന്ദ്രൻ,പ്രശാന്ത് എന്നിവരാണ് പ്രതികളെ പിന്തുടർന്ന് പോത്തൻകോട് നിന്ന് അറസ്റ്റുചെയ്തത്. അച്ചുവിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു.
അരുമാനൂർ അമ്പാടി ജംഗ്ഷന് സമീപം വലിയവിള ശ്രീപാദം വീട്ടിൽ അച്ചുവിനെയാണ് ( 24 ) കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 7.30ന് രണ്ട് ബൈക്കുകളിൽ വീട്ടിലെത്തിയ സംഘം മർദ്ദിച്ച് അവശനാക്കിയശേഷം ബൈക്കിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. അച്ചുവിന്റെ സുഹൃത്ത് അബിയുമായി സംഘം നേരത്തേ വാക്കേറ്റമുണ്ടായെന്നും ഇതിന്റെ പക തീർക്കാനാണ് തട്ടിക്കൊണ്ടു പോകലെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |