വത്തിക്കാൻ സിറ്റി: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ആശുപത്രിയൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി. റോമിലെ ജെമെല്ലിയിലാണ് മാർപാപ്പ ചികിത്സയിൽ കഴിയുന്നത്. അദ്ദേഹം ഞായറാഴ്ച്ച ആശുപത്രിയിൽ നിന്ന് ദിവ്യബലിയും പരമ്പരാഗത ആഞ്ചലസ് പ്രാർത്ഥനയും നടത്തിയതായും വത്തിക്കാൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ശ്വാസം മുട്ടൽ അലട്ടിയിരുന്നു അദ്ദേഹത്തെ. ആരോഗ്യനില മോശമായതോടെയാണ് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനകളിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ചില പുരോഗതിയുണ്ടെന്നും നിലവിൽ രാത്രി നന്നായി ഉറങ്ങുന്നതായും പനി ഭേദമായതായും ആശുപത്രി അധികൃതർ പറഞ്ഞു.
അടുത്തിടെ ശ്വാസംമുട്ടൽ കാരണം 88കാരനെ മാർപാപ്പ, തന്റെ പ്രസംഗങ്ങൾ വായിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
ചെറുപ്പത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്ന മാർപാപ്പയ്ക്ക് ദീർഘകാലമായി ബ്രോങ്കൈറ്റിസ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളലട്ടുന്നുണ്ട്. വീൽചെയറിന്റെയും വടിയുടെയും സഹായത്തോടെയാണ് മാർപാപ്പ സഞ്ചരിച്ചിരുന്നത്. അടുത്തിടെ വീണ് കൈയ്ക്കും താടിക്കും പരിക്കേറ്റിരുന്നു. 2023ൽ ബ്രോങ്കൈറ്റിസിനെ തുടർന്ന് മാർപാപ്പയെ മൂന്ന് തവണ ആശുപത്രിയൽ പ്രവേശിപ്പിച്ചിരുന്നു. അതേവർഷം ദുബായിൽ വച്ച് നടന്ന ഐക്യരഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ്പ് 28ലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കട്ടി അദ്ദേഹം പങ്കെടുത്തിരുന്നില്ല. കാൽമുട്ട്, ഇടുപ്പ് വേദന, വൻകുടൽ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അർജന്റീനിയക്കരനായ മാർപാപ്പയെ സമീപ വർഷങ്ങളിൽ അലട്ടിയിരുന്നു. ഹെർണിയയ്ക്ക് അദ്ദേഹം ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |