ചവറ: സിഗററ്റ് വലിച്ച് പുക ഊതിവിട്ടത് ചോദ്യം ചെയ്ത യുവതിയെ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ
പ്രതി പിടിയിൽ. നീണ്ടകര സ്വദേശി ശ്യാം പ്രകാശാണ് (34) ഒളിവിൽ കഴിയവേ ചവറ പൊലീസിന്റെ പിടിയിലായത്.
2024 ഡിസംബർ ഇരുപതിനായിരുന്നു സംഭവം. നീണ്ടകര വെളുത്തുരുത്ത് ബിവറേജ് ഔട്ട്‌ലെറ്റിന് പുറത്ത് നിന്ന് പ്രതി സിഗററ്റ് വലിച്ച് പുക സ്ഥാപനത്തിനകത്തേക്ക് ഊതിവിട്ടത്
ജീവനക്കാരിയായ യുവതി ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി യുവതിയെ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയിൽ ചവറ പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ സി.ഐ എം.ഷാജഹാൻ, എസ്.ഐ അനീഷ് കുമാർ, എസ്.ഐ ഓമനക്കുട്ടൻ, എസ്.ഐ ഷാജി ഗണേഷൻ, സി.പി.ഒ ജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |