കൊച്ചി: പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്.സി.ഐ.എൽ) ഹോണ്ട എലിവേറ്റ്, ഹോണ്ട സിറ്റി ഇ:എച്ച്.ഇ.വി, ഹോണ്ട സിറ്റി, ഹോണ്ട അമേസ് എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള എല്ലാ മോഡലുകൾക്കും ഇ20 (20ശതമാനം എത്തനോൾ മിശ്രിതം) പെട്രോൾ കംപ്ലയൻസ് സർട്ടിഫിക്കേഷൻ നേടി. ഏപ്രിൽ ഒന്നിന് ശേഷം നിർമ്മിക്കുന്ന ഹൈബ്രിഡുകൾ ഉൾപ്പെടെ പോസിറ്റീവ് ഇഗ്നിഷൻ എഞ്ചിനുകളുള്ള എല്ലാ ഗ്യാസോലിൻ ഇന്ധന മോണോ ഫ്യൂവൽ, ബൈ-ഫ്യൂവൽ വാഹനങ്ങളും നിലവിലുള്ള എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് എത്തനോൾ (ഇ20) ഇന്ധനം ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. 2009 ജനുവരി ഒന്ന് മുതൽ ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാ ഹോണ്ട കാറുകളും ഇ20 മെറ്റീരിയലുമായി പൊരുത്തപ്പെടുന്നതാണ്. ഈട് സംബന്ധിച്ച ആശങ്കകളോ കാറിന്റെ ഒരു ഭാഗവും മാറ്റാതെയും ഉപഭോക്താക്കൾക്ക് നിലവിലുള്ള ഹോണ്ട കാറുകളിൽ ഇ20 പെട്രോൾ ഉപയോഗിക്കാം.
സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ മുന്നോട്ട് കൊണ്ടുപോകാൻ ഹോണ്ട കാർസ് പ്രതിജ്ഞാബദ്ധരാണെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെഹൽ പറഞ്ഞു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |