പാട്ന: മഹാകുംഭമേള അർത്ഥശൂന്യമാണെന്ന് ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും 18 പേർ മരിക്കാനിടയായ സാഹചര്യത്തിലാണ് പ്രതികരണം. 'തിക്കിലും തിരക്കിലും ആളുകൾ മരിച്ചത് വളരെ അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണ്. കേന്ദ്ര സർക്കാരിന്റെ അപര്യാപ്തമായ ക്രമീകരണങ്ങളാണ് തുറന്നുക്കാട്ടുന്നത്. റെയിൽവേയുടെ സമ്പൂർണ പരാജയമാണിത്. റെയിൽവേ മന്ത്രി രാജിവയ്ക്കണം"- അദ്ദേഹം പറഞ്ഞു. എന്നാൽ പരാമർശം വിവാദമായതോടെ ബി.ജെ.പി രംഗത്തെത്തി. ഹിന്ദു മതത്തോടുള്ള ആർ.ജെ.ഡിയുടെ മനോഭാവം തുറന്നുകാട്ടിയെന്ന് ബീഹാർ ബി.ജെ.പി വക്താവ് മനോജ് ശർമ ആരോപിച്ചു. പ്രീണന രാഷ്ട്രീയം കൊണ്ടാണ് അദ്ദേഹം ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. ആർ.ജെ.ഡി നേതാക്കൾ എപ്പോഴും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |