ന്യൂഡൽഹി : ഡൽഹിയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേള നടക്കുന്ന ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കുള്ള ക്രമീകരണങ്ങൾ ഊർജ്ജിതമാക്കി. അധികൃതർ അതീവജാഗ്രത പുലർത്തുന്നുവെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പി.ആർ.ഒ ശശികാന്ത് ത്രിപാഠി പറഞ്ഞു. അനിഷ്‌ടസംഭവങ്ങൾ ഒഴിവാക്കാൻ പഴുതടച്ച സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ കുറ്റമറ്റ പ്രോട്ടോകോളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അറിയിച്ചു.
പുണ്യസ്‌നാനം
ചെയ്‌ത് ഗഡ്കരി
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും ധർമേന്ദ്ര പ്രധാനും ഇന്നലെ ത്രിവേണീ സംഗമത്തിൽ സ്‌നാനം ചെയ്‌തു. കുടുംബത്തോടൊപ്പമാണ് ഇരുവരുമെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |