വത്തിക്കാൻ സിറ്റി: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ആശുപത്രിയൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി. റോമിലെ ജെമെല്ലിയിലാണ് മാർപാപ്പ ചികിത്സയിലുള്ളത്. ഞായറാഴ്ച അദ്ദേഹം ആശുപത്രിയിൽ നിന്ന് ദിവ്യബലിയും പരമ്പരാഗത ആഞ്ചലസ് പ്രാർത്ഥനയും നടത്തിയെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു. ഒരാഴ്ചയായി മാർപാപ്പയ്ക്ക് ശ്വാസം മുട്ടലുണ്ടായിരുന്നു. ആരോഗ്യനില മോശമായതോടെ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്തിടെ ശ്വാസംമുട്ടൽ കാരണം 88കാരനായ മാർപാപ്പ, തന്റെ പ്രസംഗങ്ങൾ വായിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |