ആറ്റിങ്ങൽ: വേനൽ കടുക്കുംതോറും തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുന്നു. തേങ്ങയുടെ വിപണി വില 75 മുതൽ 85 വരെയും വെളിച്ചെണ്ണ 260 മുതൽ 280 വരെയും എത്തി നിൽക്കുകയാണിപ്പോൾ. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയ്ക്ക് 75 രൂപയാണ് വിപണി വില. നാടൻ എന്ന അവകാശപ്പെടുന്ന തേങ്ങയ്ക്ക് 80 മുതൽ 85 വരെയും വിലയുണ്ട്.
കരിക്കിന് 50 മുതൽ 70 വരെയും. തേങ്ങ വില കൂടുന്നതിനനുസരിച്ച് വെളിച്ചെണ്ണ വിലയും കൂടും. നേരത്തെ തമിഴ്നാട്ടിൽ 30 രൂപ തേങ്ങയ്ക്ക് വിലയുണ്ടായിരുന്നപ്പോൾ ഇവിടെ വിപണി വില സ്റ്റെഡിയായിരുന്നു.
എന്നാൽ തമിഴ്നാട് സർക്കാർ കിലോയ്ക്ക് 50 രൂപ നിരക്കിൽ തേങ്ങ സംഭരിക്കാൻ തുടങ്ങിയതോടെയാണ് നാട്ടിൽ തേങ്ങയുടെ വിലയുയരാൻ തുടങ്ങിയതെന്ന് കച്ചവടക്കാർ പറയുന്നു.വേനൽക്കാലത്ത് തേങ്ങയുണക്കി ആട്ടാൻ അനുയോജ്യമായ കാലമാണ്.അതുകൊണ്ട് തന്നെ ജൂൺ മുതൽ എണ്ണ വില കൂടുമെന്നും പ്രതീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തിൽ അതുകുറയാനും ഇടയില്ലെന്നാണിവരുടെ വിലയിരുത്തൽ.
വില
തേങ്ങ - 75- 85
നാടൻ തേങ്ങ - 80 - 85
വെളിച്ചെണ്ണ - 260 - 280
കരിക്ക് - 50- 70
വില കൂടി
തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയാണ് നാട്ടിൽ ഏറെ വില്പനയുള്ളത്.തേങ്ങയുടെ ആവശ്യം കൂടുന്നതനുസരിച്ചു നാടൻ തേങ്ങയുടെയും തമിഴ്നാടൻ തേങ്ങയുടെയും വില കൂടുകയാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |