വെഞ്ഞാറമൂട്: പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുള സമുച്ചയത്തിൽ നടന്ന 49-ാമത് ദേശീയ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ പശ്ചിമ ബംഗാൾ ഓവറോൾ ചാമ്പ്യന്മാരായി. ഹരിയാന രണ്ടാം സ്ഥാനവും കേരളം മൂന്നാം സ്ഥാനവും നേടി. 30മുതൽ 35 വയസു വരെയുള്ളവരുടെ വനിതാ വിഭാഗം മത്സരത്തിൽ ബലാം സിരിഷ ( ആന്ധ്രാപ്രദേശ്) സ്വർണ്ണവും മിലി സർക്കാർ (പശ്ചിമ ബംഗാൾ) വെള്ളിയും സീമ സുധീർ പവ്വാർ (മഹാരാഷ്ട്ര) വെങ്കലവും പുരുഷ വിഭാഗത്തിൽ കമൽ സിങ് (ഹരിയാന), സ്വർണ്ണവും സെൻന്തു ഭട്ടാചാര്യ (പശ്ചിമ ബംഗാൾ) വെള്ളിയും മോഹൻ കുമാർ സിംങ്(പശ്ചിമ ബംഗാൾ) വെങ്കലവും നേടി.
35 മുതൽ 45 വരെയുള്ള വനിതകളുടെ മത്സരത്തിൽ തനുശ്രീ ശിക്ദ്ധർ ബിശ്വാസ് (പശ്ചിമ ബംഗാൾ) സ്വർണ്ണവും ശരബനി ദാസ്(പശ്ചിമ ബംഗാൾ) വെള്ളിയും രമാ ഝാ (മഹാരാഷ്ട്ര) വെങ്കലവും പുരുഷവിഭാഗത്തിൽ ശ്യാമൾബാനർജി (പശ്ചിമ ബംഗാൾ) സ്വർണ്ണവും സാംബുരാം ബാർ (പശ്ചിമ ബംഗാൾ) വെള്ളിയും യോഗേശ്വർ സ്നാപ് (മഹാരാഷ്ട്ര) വെങ്കലവും നേടി.45 വയസിനു മുകളിലുള്ളവരുടെ വനിതാ വിഭാഗം മത്സരത്തിൽ രാഖീ ഗുഗലി (മഹാരാഷ്ട്ര) സ്വർണ്ണവും സംഗീത നസ്ത (മഹാരാഷ്ട്ര) വെള്ളിയും ഷാംമ്പ മാലക്കാർ (പശ്ചിമ ബംഗാൾ) വെങ്കലവും പുരുഷവിഭാഗത്തിൽ വിനായക് എം കോൻഗി(കർണ്ണാടക) സ്വർണ്ണവും, ലക്ഷ്മി കാൻഡ അദക് (പശ്ചിമ ബംഗാൾ) വെളളിയും മനോജ് എം (കേരളം) വെളളിയും നേടി.
ആർട്ടിസ്റ്റിക് സിംഗിൾ വനിതാ വിഭാഗത്തിൽ അഞ്ജലി(ഹരിയാന) സ്വർണ്ണവും, രജന്യദാസ്, മേഘ്മ മുഖർജി (പശ്ചിമ ബംഗാൾ), അശ്വിനി വൈ ചുരി എന്നിവർ വെള്ളിയും, രുചിത വൽപ (മഹാരാഷ്ട്ര) ശ്വോത (തമിഴ്നാട് ) വെങ്കലവും പുരുഷവിഭാഗത്തിൽ അജിൻകിയ ഷിൻഡെ (മഹാരാഷ്ട്ര), ബവിഷ്യ (ഹരിയാന) എന്നിവർ സ്വർണ്ണവും മോഹിത്കുമാർ (ജാർഖണ്ഡ്) വെള്ളിയും സുമിത് ( ഹരിയാന) വെങ്കലവും നേടി.
ഫ്രീ ഫ്ലോമ മത്സരത്തിൽ കേരളം സ്വർണ്ണവും ഗോവ വെള്ളിയും ആസാം വെങ്കലവും നേടി.
സമാപന സമ്മേളനവും സമ്മാനദാനവും ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏഷ്യൻ യോഗ ഫെഡറേഷൻ പ്രസിഡൻ്റ് അശോക് കുമാർ അഗർവാൾ, യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ഇന്ദു അഗർവാൾ, മാണിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് കുതിര കുളം ജയൻ, യോഗ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി. രാജേന്ദ്രകുമാർ,ഇ.എ.സലിം, തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ:യോഗ സീനിയർനാഷണൽചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ പശ്ചിമ ബംഗാൾ ടീം വിശിഷ്ഠാതിഥികൾക്കൊപ്പം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |