കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പുതിയ ഷൈൻ 125 വിപണിയിലിറക്കുന്നു. യാത്രികർക്ക് പുതിയ അനുഭവം പകരുന്ന നിറവും നൂതന സവിശേഷതകളുമായി നവീകരിച്ചാണ് പുറത്തിറക്കുന്നത്.
വൈബ്രന്റ് ഡിസൈനും ഹൈടെക് സവിശേഷതകളും സ്ലിറ്റൈലിഷും നിലനിറുത്തുന്നതാണ് ഷൈൻ 125ന്റെ രൂപകല്പന. ആറ് നിറങ്ങളിൽ ലഭിക്കും. 90 എം.എം വൈഡർ റിയർ ടയർ വിഷ്വൽ അപ്പീൽ റോഡ് സ്ഥിരതയും വർദ്ധിപ്പിക്കുന്നു.
റിയൽടൈം മൈലേജ്, റേഞ്ച്, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ക്കോ ഇൻഡിക്കേറ്റർ എന്നിവയുൾപ്പെടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഷൈൻ 125ലുള്ളത്. യാത്രയ്ക്കിടെ ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള യു.എസ്.ബി ടൈപ്പ് സി ചാർജിംഗ് പോർട്ടുമുണ്ട്.
123.94 സി.സി സിംഗിൾ സിലിണ്ടർ പി.ജി.എം.എഫ്,ഐ എൻജിനാണ് ഉപയോഗിക്കുന്നത്. 7,500 ആർ.പി.എമ്മിൽ 7.93 കിലോവാട്ട് പവറും 6,000 ആർ.പി.എമ്മിൽ 11 എൻ.എം പീക്ക് ടോർക്കും എൻജിൻ നൽകുന്നു. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്ന ഐഡലിംഗ് സ്റ്റോപ്പ് സംവിധാനവും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഡ്രം, ഡിസ്‌ക് എന്നീ വകഭേദങ്ങളിൽ ഇന്ത്യയിലുടനീളം ഡീലർഷിപ്പുകളിൽ വാഹനം ലഭ്യമാകും.
ഡൽഹി എക്സ്‌ഷോറൂം വില
ഡ്രം : 84,493 രൂപ
ഡിസ്‌ക് : 89,245 രൂപ
''2006 പുറത്തിറക്കിയ ഷൈൻ പുതുതലമുറ യാത്രക്കാരുടെ താല്പര്യങ്ങൾ നിറവേറ്റി നവീകരിച്ച സവിശേഷതകൾ സഹിതമാണ് പുറത്തിറക്കുന്നത്.''
സുട്‌സുമു ഒട്ടാനി
മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ
ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |