വൈപ്പിൻ: വൈപ്പിൻ - മുനമ്പം സംസ്ഥാന പാതയിൽ നടപ്പാത തള്ളിക്കയറ്റി നിർമ്മിച്ചത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. ചെറായി ഗൗരീശ്വരത്തിന് തെക്ക് മൃഗാശുപത്രിയുടെ മുന്നിലായി തെക്കേ അറ്റത്താണ് റോഡിലേക്ക് കയറ്റി നടപ്പാത നിർമ്മിച്ചിട്ടുള്ളത്. ഇവിടെയുള്ള കെ.എസ്.ഇ.ബി യുടെ ട്രാൻസ്‌ഫോർമറിൽ നിന്ന് അകലം പാലിക്കാൻ വേണ്ടിയാണ് റോഡിലേക്ക് കയറ്റി നടപ്പാത നിർമ്മിച്ചത്. സുരക്ഷയെ മുൻനിർത്തിയാണ് ഇങ്ങിനെ നടപ്പാത ഒരുക്കിയതെങ്കിലും തെക്കുനിന്ന് വരുന്ന വാഹനങ്ങൾക്ക് ഇത് അപകടക്കെണിയായി മാറുന്നു. മുന്നറിയിപ്പ് സൂചന നൽകുന്ന സൈൻബോർഡ് ഉണ്ടെങ്കിലും രാത്രിയിലും മറ്റും ഇത് ശ്രദ്ധയിൽപ്പെടില്ല. ടൂവീലറുകൾക്കാണ് ഇത് കൂടുതൽ അപകടകരമാകുന്നത്. ട്രാൻസ്‌ഫോർമറിന്റെ മുന്നിൽ നടപ്പാതയില്ലെങ്കിലും കുഴപ്പമില്ലെന്നും അപകടകരമായ നടപ്പാത നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |