കൊച്ചി: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എടയ്ക്കാട്ടുവയൽ ചെത്തിക്കോട്ടിൽ കൃഷിചെയ്ത ഹരിതം സഹകരണം മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. ചന്ദ്രബോസ് അദ്ധ്യക്ഷനായി.
ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷാജൻ ആന്റണി, കെ.ടി. അഖിൽദാസ്, ലിജോ ജോർജ്, മഹേഷ് ഉണ്ണി, ലേഖ ഷാജി, വി.ആർ. മല്ലിക, സ്ഥലം ഉടമ സോമസുന്ദരൻ, ബാങ്ക് സെക്രട്ടറി സന്ധ്യ ആർ. മേനോൻ, അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. സിജു, ബ്രാഞ്ച് മാനേജർ ആദർശ് എം. സുരേഷ് എന്നിവർ സംസാരിച്ചു. ജൈവരീതിയിൽ കൃഷിചെയ്ത മഞ്ഞൾ സംസ്‌കരിച്ച് ഹരിതം സഹകരണം മഞ്ഞൾപ്പൊടി ഏപ്രിൽ മുതൽ ലഭ്യമാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |