മൂവാറ്റുപുഴ: യുവകലസാഹിതി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എം.ടി., പി. ജയചന്ദ്രൻ അനുസ്മരണവും ആറാട്ടുപുഴ വേലായുധ പണിക്കർ അവാർഡ് ജേതാവ് എൻ. അരുണിന് സ്വീകരണവും കേരള സംഗീത നാടക അക്കാഡമി മുൻ സെക്രട്ടറി ശ്രീമൂലനഗരം മോഹനൻ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം വൈസ് പ്രസിഡന്റ് സി.എം. ഇബ്രാഹിം കരീം അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ജോർജ് വെട്ടിക്കുഴി, കെ.പി. അലികുഞ്ഞ്, നൗഷാദ് വലിയപറമ്പിൽ, കെ.പി. സബീഷ്, അബുഅലി, കെ.എ. സനീർ, കെ.എം. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എം.ടി. സിനിമകളിലെ ഗാനങ്ങളും പി. ജയചന്ദ്രൻ ആലപിച്ച ഗാനങ്ങളും കോർത്തിണക്കി റിയൽവ്യൂ ക്രിയേഷൻസ് അവതരിപ്പിച്ച മധുരഗാനമാലിക അരങ്ങേറി. ഗാനമാലിക അവതരിപ്പിച്ച കലാകാരന്മാർക്ക് കേരള ചലച്ചിത്ര അക്കാഡമി അംഗവും സിനിമ സംവിധായകനുമായ എൻ. അരുൺ ഉപഹാരങ്ങൾ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |