അങ്കമാലി: എസ്.എൻ.ഡി.പി യോഗം അങ്കമാലി ശാഖയുടെ പോഷക സംഘടനകളായ വനിതാ സംഘത്തിന്റെയും യൂത്ത്മൂവ്മെന്റിന്റെയും സംയുക്ത സംഗമം ശാഖാ മന്ദിരത്തിൽ നടന്നു. വനിതാ സംഗമം കുന്നത്തുനാട് യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ ഇ. ആർ. ശാന്തകുമാരിയും യൂത്ത്മൂവ്മെന്റ് സംഗമം ശാഖാ സെക്രട്ടറി കെ.കെ.വിജയനും ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വനിതാ സംഘം പ്രസിഡന്റ് ജിജി ബാബുവും യൂത്ത്മൂവ്മെന്റ് യോഗത്തിൽ പ്രസിഡന്റ് എ.എസ്. ആശംസ് എന്നിവർ അദ്ധ്യക്ഷരായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഭാഷാസമിതി അംഗം ഡോ. എം.വി. നടേശൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാപ്രസിഡന്റ് എം.കെ. പുരുഷോത്തമൻ, യൂണിയൻ കമ്മിറ്റി അംഗം ബി.കെ. ബാബു, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ആനന്ദ് ഓമനക്കുട്ടൻ, കൺവീനർ പി.എസ്. മഹേഷ്, വനിതാ സംഘം സെക്രട്ടറി ബിന്ദു രാമചന്ദ്രൻ, ട്രഷറർ അജിത സുരേന്ദ്രൻ, പി.കെ.മുരളീധരൻ, സുജാത ബോസ്, അഖിൽ ചന്ദ്രൻ, അഖിൽ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |