തൃശൂർ: പ്രമുഖ കാലിത്തീറ്റ നിർമ്മാതാക്കളായ കെ.എസ്.ഇ ലിമിറ്റഡ് ഓഹരി ഉടമകൾക്ക് 300 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 21.42 കോടിയുടെ അറ്റാദായം കമ്പനി നേടി. കഴിഞ്ഞ സാമ്പത്തിക വർഷം ഇക്കാലയളവിൽ 1.15 കോടി രൂപയായിരുന്നു അറ്റാദായം. ഓഹരി ഒന്നിന് 30 രൂപ വീതം ലാഭവിഹിതം നൽകുമെന്ന് ഡയറക്ടർ ബോർഡ് വ്യക്തമാക്കി. ഡിസംബറിൽ അവസാനിച്ച ഒൻപത് മാസത്തിൽ അറ്റാദായം 55.32 കോടി രൂപയാണ്. മുൻവർഷം 2.82 കോടിയുടെ നഷ്ടമായിരുന്നു. നടപ്പുവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ വരുമാനം 1257.71 കോടി രൂപയാണ്.
കമ്പനിയുടെ സ്ഥിരതയും അതിവേഗ വളർച്ചയും സൂചിപ്പിക്കുന്നതാണ് ഇപ്പോഴത്തെ പ്രകടനമെന്നും വരും ദിവസങ്ങളിൽ മികച്ച വളർച്ച നേടാനാകുമെന്നും കെ.എസ്.ഇ മാനേജിംഗ് ഡയറക്ടർ എം. പി ജാക്സൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |