കൊച്ചി: ബാങ്കിംഗ് രംഗത്തെ അനിശ്ചിതത്വം കണക്കിലെടുത്ത്, സ്ഥിര നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഇൻഷ്വറൻസിന്റെ പരിധി അഞ്ച് ലക്ഷം രൂപയിൽ നിന്ന് ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചന. ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിലെ സാമ്പത്തിക തട്ടിപ്പിൽ ഉപഭോക്താക്കൾക്ക് വൻ തുക നഷ്‌ടമായ സാഹചര്യത്തിലാണിതെന്ന് ധനകാര്യ സേവന സെക്രട്ടറി എം. നാഗരാജു പറഞ്ഞു. ഒരു ബാങ്ക് തകരുമ്പോൾ അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപകർക്ക് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ തിരിച്ച് നൽകും. എന്നാൽ അതിലേറെ തുക നിക്ഷേപിച്ചിട്ടുള്ളവർക്കും അഞ്ച് ലക്ഷം രൂപ മാത്രമേ തിരികെ ലഭിക്കൂ. 2020ലാണ് നിക്ഷേപ ഇൻഷ്വറൻസ് ഗ്യാരന്റി പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |