ദുബായ്: പ്രവാസികൾക്കായി പുതിയ എൻ.ആർ.ഇ സേവിംഗ്സ് അക്കൗണ്ട് ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷ്വറൻസ് ആനുകൂല്യങ്ങളും എയർപോർട്ട് ലോഞ്ച് പ്രവേശനവും ഡെബിറ്റ് കാർഡ് ചെലവുകൾക്ക് റിവാർഡ് പോയിന്റുകളും ഉൾപ്പെടെ അനേകം ആനുകൂല്യങ്ങൾ പുതിയ സ്കീമിലുണ്ടാകും. തിരഞ്ഞെടുത്ത യാത്രാ പ്ലാറ്റ്‌ഫോമുകളിൽ ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾക്ക് 24 ശതമാനം വരെ കിഴിവ് ലഭ്യമാണ്. ഫെഡറൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി. ഇ.ഒയുമായ കെ.വി.എസ് മണിയൻ അന്താരാഷ്ട്ര തലത്തിൽ നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് പ്രോസ്‌പെര അവതരിപ്പിച്ചത്.
ഏഴു പതിറ്റാണ്ടിലധികമായി പ്രവാസികളുടെ സാമ്പത്തിക അഭിലാഷങ്ങൾ സഫലീകരിക്കുന്ന വിശ്വസ്തപങ്കാളിയാണ് ഫെഡറൽ ബാങ്കെന്ന് കെ.വി. എസ് മണിയൻ പറഞ്ഞു.
ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ ജോയ് പി.വി, ഇക്ബാൽ മനോജ്, യു.എ.ഇയിലെ ചീഫ് റെപ്രസന്റേറ്റീവ് ഓഫീസർമാരായ അരവിന്ദ് കാർത്തികേയൻ, ഷെറിൻ കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |