ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാൻ സാദ്ധ്യത. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റി ഇന്നലെ യോഗം ചേർന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരു പേരിലേക്ക് എത്തിയെന്നാണ് സൂചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായാൽ ഗ്യാനേഷ് കുമാറിന് 2029 ജനുവരി 26 വരെ കാലാവധി ലഭിക്കും. നിലവിൽ തിരഞ്ഞെടുപ്പ് കമ്മിഷണറായ അദ്ദേഹം 1988 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |