ന്യൂഡൽഹി: നടന്നുവരുന്ന 10, 12 ക്ലാസ് ബോർഡ് പരീക്ഷകളിലെ ചോദ്യപേപ്പർ ചോർന്നെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. വിദ്യാർത്ഥികൾ www.cbse.gov.inൽ അടക്കം വരുന്ന ഔദ്യോഗിക അറിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും ബോർഡ് അഭ്യർത്ഥിച്ചു.
ചോദ്യപേപ്പർ ചോർന്നെന്ന് യൂ ട്യൂബ്, ഫേസ്ബുക്ക്, എക്സ് ഉൾപ്പെടെ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി സത്യസന്ധമല്ലാത്ത വാർത്തകൾ പ്രചരിക്കുന്നത് ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. സുഗമവും നീതിയുക്തവുമായ പരീക്ഷാ പ്രക്രിയ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സി.ബി.എസ്.ഇ പത്രക്കുറിപ്പിൽ അറിയിച്ചു. ഈമാസം 15നാണ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |