ഇൻഡോർ: പ്രിയങ്ക കാദം അംഗപരിമിതരുടെ ക്വാട്ടയിൽ അസി. ഓഡിറ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചത് അടുത്തിടെ. എന്നാൽ, ജോലിനേടി അടുത്ത ദിവസം ഇവർ ഡി.ജെ പാർട്ടിയിൽ നടത്തിയത് അടിപൊളി നൃത്തപ്രകടനം.
വ്യജ അംഗപരിമിത സർട്ടിഫിക്കറ്റിലാണ് ജോലിയിൽ പ്രവേശിച്ചതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മദ്ധ്യപ്രദേശിലെ വിവിധ വിദ്യാർത്ഥി സംഘടനകളും ഉദ്യോഗർത്ഥികളും സംസ്ഥാന സർക്കാരിനെ സമീപിച്ചു. പി.എസ്.സി അന്വേഷണവും പ്രഖാപിച്ചു.
പ്രിയങ്കയുടെ നൃത്തത്തിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അസ്ഥിസംബന്ധമായ അസുഖമാണെന്നും അൻപതു ശതമാനത്തോളം അംഗപരിമിതിയുണ്ടെന്നുമുള്ള സർട്ടിഫക്കറ്റാണ് പ്രിയങ്ക പബ്ളിക് സർവീസ് കമ്മിഷന് സമർപ്പിച്ചത്. 2022ൽ നടത്തിയ പി.എസ്.സി പരീക്ഷയിലെ റാങ്ക് ലിസ്റ്റ് പ്രകാരമായിരുന്നു നിയമനം. ഡിസ്ട്രിക്റ്റ് എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും അംഗപരിമിത എന്ന പിരഗണനയിലാണ് ഓഡിറ്റ് വിഭാഗത്തിൽ നിയമിച്ചത്.
വീണ് ഇടുപ്പെല്ല്
പൊട്ടിയെന്ന്
അതേസമയം, താൻ അംഗപരിമിതയാണെന്നും ക്രമക്കേടു കാട്ടിയല്ല ജോലി നേയിയതെന്നുമാണ് പ്രിയങ്കയുടെ വാദം. 2017ൽ കുളിമുറിയിൽ തെന്നിവീണ് ഇടുപ്പെല്ല് പൊട്ടി. നാലു സർജറി നടത്തി കമ്പിയിട്ടു. പക്ഷേ, രക്തയോട്ടം തടസ്സെപ്പെട്ട് ബോൺ ടിഷ്യൂ നശിക്കുന്ന അവസ്ഥയിലേക്ക് നീങ്ങി. ഡാൻസ് പാർട്ടിയിൽ ചുവടുവച്ചത് വേദന കടിച്ചമർത്തയാണ്. അഞ്ചു മിനിട്ട് നൃത്തം ചെയ്തപ്പോഴേക്കും വേദന സംഹാരി കഴിക്കേണ്ടി വന്നെന്നും പ്രിയങ്ക പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |