തിരുവനന്തപുരം: വിപണി ഇടപെടലിന് ബഡ്ജറ്റിൽ സപ്ലൈകോയ്ക്ക് അനുവദിച്ചത് 240 കോടി രൂപയാണെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷത്തെ കുടിശ്ശികയായ 1200 കോടി രൂപ തവണകളായി ലഭിക്കുമ്പോൾ പ്രതിസന്ധി മറികടക്കാമെന്ന കണക്കു കൂട്ടലിൽ സപ്ലൈകോ.
വിതരണക്കാർക്ക് 600 കോടി രൂപ നൽകാനുള്ളതിൽ 100 കോടിയിൽ കൂടുതൽ നൽകി. മിക്കവരും ടെൻഡറിൽ പങ്കെടുത്ത് ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. പൊതുവിപണിയിലെ വിലയ്ക്കനുസരിച്ചാണ് നിലവിൽ സബ്സിഡി സാധനങ്ങളുടെ വിലയിൽ ക്രമീകരണം വരുത്തുന്നത്. പൊതുവിപണിയിൽ കാര്യമായ വിലക്കയറ്റം ഉണ്ടാകാത്തതിന്റെ ആശ്വാസത്തിലാണ് ഭക്ഷ്യവകുപ്പ്.
സപ്ലൈകോയുടെ നിവീകരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഇതിനായി 15 കോടി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.വിപണി ഇടപെടലിനുള്ള പദ്ധതിയേതര വിഹിതമുൾപ്പെടെ 2063.99 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |